Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകവർച്ച ഭീഷണി ...

കവർച്ച ഭീഷണി പട്രോളിങ്​ ശക്തമാക്കും ^എസ്​.പി

text_fields
bookmark_border
കവർച്ച ഭീഷണി പട്രോളിങ് ശക്തമാക്കും -എസ്.പി നെടുമ്പാശ്ശേരി: -എറണാകുളത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കവർച്ചയെത്തുടർന്ന് റൂറൽ ജില്ലയിൽ പ്രത്യേക പട്രോളിങ് സംഘത്തെ നിയോഗിച്ചതായി റൂറൽ എസ്.പി എ.വി. ജോർജ് അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും കീഴിൽ ആറ് പേരടങ്ങുന്ന സംഘം അർധരാത്രി മുതൽ പുലർച്ച വരെ പട്രോളിങ് നടത്തും. റൂറൽ ജില്ലയെ വിവിധ ഏരിയകളായി തിരിച്ച് സി.ഐമാരും ഡിവൈ.എസ്.പിമാരും പ്രത്യേകമായി പട്രോളിങ് നടത്തും. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ടാക്സി-ഓട്ടോ ൈഡ്രവർമാരോട് സംശയം തോന്നുന്നവരെ കണ്ടാൽ വിവരം നൽകാൻ നിർദേശിച്ചിട്ടുണ്ട്. െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ സഹായം തേടും. ദിവസവും ലോഡ്ജുകളും വാഹനങ്ങളും പരിശോധിക്കും. 15 സ്പൈഡർ വാഹനങ്ങൾ രാത്രി പട്രോളിങ്ങിന് സജ്ജമായി. റൂറൽ ടൈഗർ ഫോഴ്സി​െൻറ രണ്ട് വാഹനവും പങ്കാളികളാകുമെന്ന് എസ്.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story