Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 5:38 AM GMT Updated On
date_range 17 Dec 2017 5:38 AM GMTമെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി
text_fieldsbookmark_border
മൂവാറ്റുപുഴ: മര്‍ച്ചൻറ് അസോസിയേഷൻ സാമൂഹിക പ്രവര്‍ത്തനത്തിെൻറ ഭാഗമായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിെൻറ സഹകരണത്തോടെ . എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍ച്ചൻറ് അസോസിയേഷന് പ്രസിഡൻറ് അജ്മല്‍ ചക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. സൗജന്യ മരുന്ന് വിതരണം നഗരസഭ ചെയര്പേഴ്സൻ ഉഷ ശശിധരന് നിര്‍വഹിച്ചു. നിര്‍മല സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ ചൂരത്തൊട്ടി, മര്‍ച്ചൻറ് അസോസിയേഷന് ഭാരവാഹികളായ ഒ.വി. ബാബു, എസ്. മോഹന്‍ദാസ്, പി.യു. ഷംസുദ്ദീന്, മഹേഷ് കമ്മത്ത്, പി.എം. സലീം, പി.എം. ബഷീര്‍, ബോബി നെല്ലിക്കല്‍, ജയ്സണ്‍ തോട്ടത്തില്‍, എ.കെ.സി.ഡി.എ ഭാരവാഹികളായ കെ.എം. നിയാസ്, വസന്തരാജ് എന്നിവര്‍ സംബന്ധിച്ചു. മൂവാറ്റുപുഴ നിര്‍മല ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലുള്ള 1800-ല്‍പരം രോഗികളെ പരിശോധിച്ച് ലാബ് ടെസ്റ്റുകൾ നടത്തി ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും ഇതര ജീവനക്കാരും ക്യാമ്പിന് നേതൃത്വം നല്കി. മൂവാറ്റുപുഴ എ.കെ.സി.ഡി.എയുടെ നേതൃത്വത്തിലാണ് സൗജന്യ മരുന്ന് വിതരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story