Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 5:35 AM GMT Updated On
date_range 2017-12-17T11:05:59+05:30പെരിയാർ കൈയേറ്റം: പഞ്ചായത്ത് പ്രസിഡൻറ് മന്ത്രിക്ക് നിവേദനം നൽകി
text_fieldsആലങ്ങാട്: പെരിയാറിെൻറ തീരങ്ങളിെല കൈയേറ്റം ഒഴിപ്പിക്കാനും എക്കൽ അടിഞ്ഞ് വീതി കുറയുന്ന പെരിയാറിനെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു റവന്യൂമന്ത്രിക്ക് നിവേദനം നൽകി. പഞ്ചായത്തിെൻ വടക്കുകിഴക്കായി 12കി.മീറ്ററോളം പെരിയാറിെൻറ വശങ്ങൾ പലയിടങ്ങളിലും വൻകിട ഫ്ലാറ്റ്, വില്ല, റിസോർട്ടുകളടക്കമുള്ള ഭൂമാഫിയകൾ കൈയേറി അനധികൃത നിർമാണപ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇവയെല്ലാം റവന്യൂ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ല. സർക്കാറിെൻറ ലൈഫ് പദ്ധതിക്ക് കണ്ടെത്തിയ നിറ്റ ജലാറ്റിൻ കമ്പനിയുടെ ഉടമസ്ഥതയിെല 11ഏക്കർ സ്ഥലം പെരിയാറിെൻറ തീരത്താണ്. കൈയേറ്റം ഒഴിപ്പിച്ചാൽ സർക്കാറിെൻറ മറ്റുപദ്ധതികൾക്കും പ്രയോജനപ്പെടുത്താൻ കഴിയുമെന്നും നിവേദനത്തിൽ പറയുന്നു. അംഗങ്ങളായ നസീർ പാത്തല, ഷംസു എന്നിവരും പ്രസിഡൻറിെനാപ്പമുണ്ടായിരുന്നു. അടിയന്തര നടപടികൾക്ക് മന്ത്രി കലക്ടർക്ക് കത്ത് കൈമാറിയതായി പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
Next Story