Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂക്കാലി തൈലം കുടിച്ച...

യൂക്കാലി തൈലം കുടിച്ച നാലര വയസ്സുകാരൻ ആശുപത്രിയിൽ

text_fields
bookmark_border
കട്ടപ്പന: യൂക്കാലി തൈലം കുടിച്ച നാലര വയസ്സുകാരൻ ആശുപത്രിയിൽ. അയ്യപ്പൻകോവിൽ സ്വദേശികളായ ദമ്പതികളുടെ മകനാണ് അബദ്ധത്തിൽ യൂക്കാലി തൈലം കഴിച്ച് ആശുപത്രിയിലായത്. ചുമക്ക് മരുന്ന് കഴിച്ചിരുന്ന കുട്ടിക്ക് പല്ലുവേദന വന്നതിനെ തുടർന്ന്‌ പല്ലിൽവെക്കാൻ യൂക്കാലി തൈലം കുപ്പിയിൽ കൊണ്ടുവന്ന് കുട്ടിയുടെ സമീപംവെച്ച് മാതാവ് പഞ്ഞിയെടുക്കാൻപോയി. ഈ സമയം കുട്ടി എടുത്ത് കഴിക്കുകയുമായിരുന്നു. മാതാവ് എത്തിയപ്പോൾ കുട്ടി അസ്വസ്ഥത കാണിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. തുടരെ ഛർദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത കുട്ടിയെ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കുട്ടി അപകടനില തരണം െചയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story