Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 5:32 AM GMT Updated On
date_range 2017-12-17T11:02:58+05:30ആശുപത്രിയിൽ മോഷണം: രണ്ടുപേർ പിടിയിൽ
text_fieldsകൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ മോഷണം നടത്തിയ രണ്ടു പേർ പൊലീസ് പിടിയിലായി. കേസിലെ മൂന്നും നാലും പ്രതികളായ കടവന്ത്ര ഗാന്ധിനഗർ ചെമ്പുകാട് കോളനിയിൽ ഷഫീഖ് (23), കടവന്ത്ര ഗാന്ധിനഗർ ഉദയകോളനിയിൽ ഹനീഫ്(23) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിനാണ് സംഭവം. ആശുപത്രിയിലെ മാമോഗ്രാം സെക്ഷനിലെ ഓഫിസിൽ മേശപ്പുറത്ത് ബോക്സിൽ എക്സ്േറ എടുത്ത വകയിൽ സൂക്ഷിച്ചിരുന്ന 2400 രൂപയാണ് പ്രതികൾ അപഹരിച്ചത്. കടവന്ത്ര ഗാന്ധിനഗർ ഉദയ കോളനിയിൽനിന്നാണ് കഴിഞ്ഞദിവസം രാത്രി പിടിയിലായത്. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. എറണാകുളം ഉദയകോളനിയിലെ പല കേസിലും ഉൾപ്പെട്ട ദേവൻ, ജിത്തു, ഷഫീഖ്, ഹനീഫ് എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തി. ഒന്നാം പ്രതി എളമക്കര പൊലീസ് സ്റ്റേഷനിൽ ആംപ്യൂളുകളുമായി പിടിയിലായി ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡിലാണ്. രണ്ടാം പ്രതിക്ക് അന്വേഷണം നടക്കുകയാണ്. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാനമായ പല മോഷണ, പിടിച്ചുപറി, മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. എറണാകുളം അസിസ്റ്റൻറ് കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ സി.െഎ എ. അനന്തലാൽ, എസ്.െഎ ജോസഫ് സാജൻ, അസി. സബ് ഇൻസ്പെക്ടർ അരുൺ, സീനിയർ സി.പി.ഒ സാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. (ചിത്രങ്ങൾ: es5 moshanam prethi 1 es6 moshanam prethi 2
Next Story