Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2017 5:41 AM GMT Updated On
date_range 2017-12-16T11:11:59+05:30കുടുംബശ്രീ പ്രവർത്തനം വിലയിരുത്താൻ മേഘാലയ സംഘം
text_fieldsമൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിെൻറ പ്രവർത്തനം വിലയിരുത്താൻ മേഘാലയയിൽനിന്ന് 20 അംഗ സംഘമെത്തി. ഇവർ വിവിധ വാർഡുകളിലൂടെ സഞ്ചരിച്ച് കുടുംബശ്രീ സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് ബോധ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത ശിവൻ, വൈസ് പ്രസിഡൻറ് കെ.യു. ബേബി, സി.ഡി.എസ് ചെയർപേഴ്സൻ സല്ലി ചാക്കോ, പഞ്ചായത്തംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ത്രിപുര, ബ്രസീൽ തുടങ്ങി രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി സംഘങ്ങൾ മാറാടിയിലെ സി.ഡി.എസ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ മാസങ്ങളിൽ എത്തിയിരുന്നു. സി.ഡി.എസ് മുൻകൈയെടുത്ത് നിർമിക്കുന്ന സ്നേഹവീടിെൻറ ഉദ്ഘാടനം ഈ മാസം 22ന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. ഒമ്പതാം വാർഡിൽ മരങ്ങാട്ട് ശ്രീധരൻ നായർക്കാണ് കുടുംബശ്രീയുടെ സ്നേഹസമ്മാനം പൂർത്തിയാകുന്നത്. പഴയ വീട് പൊളിച്ചുനീക്കിയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി ഇഷ്ടിക നൽകിയും നിരവധി വ്യക്തികളുടെ സഹകരണങ്ങൾ തേടിയുമാണ് വീടുനിർമാണം പൂർത്തിയാക്കിയത്. എല്ലാ വർഷവും ഇത്തരത്തിൽ നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാനും ആലോചനയുണ്ട്. ചെയർപേഴ്സൻ സല്ലി ചാക്കോയുടെ നേതൃത്വത്തിലാണ് കുടുംബശ്രീ പ്രവർത്തനങ്ങൾ വിലയിരുത്താൻ മേഘാലയ സംഘത്തിന് അവസരമൊരുക്കിയത്.
Next Story