Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ -- മൂന്നാർ റോഡിന് ...

ആലുവ -- മൂന്നാർ റോഡിന് ശാപമോക്ഷമില്ല

text_fields
bookmark_border
ആലുവ: ജില്ലയിലെ പ്രധാന ദീർഘദൂര റോഡായ ആലുവ - - മൂന്നാർ റോഡിന് തകർച്ചയിൽനിന്ന് ശാപമോക്ഷമില്ല. അറ്റകുറ്റപ്പണികളുടെ നിലവാരമില്ലായ്മ മൂലം റോഡിൽ കുഴികൾ അടിക്കടി രൂപപ്പെടുന്നു. ഇത് മൂലം അപകടങ്ങളും പതിവാണ്. തോട്ടുമുഖം, ചാലക്കൽ എന്നീ പ്രദേശങ്ങളിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്‌. റോഡി​െൻറ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഏഴാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. ജില്ല ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് നജീബ് പെരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് നൗഷാദ് ശ്രീമൂലനഗരം, ഫ്രെട്ടേണിറ്റി യൂത്ത് മൂവ്മ​െൻറ് ജില്ല വൈസ് പ്രസിഡൻറ് മൊയ്നുദ്ദീൻ അഫ്സൽ എന്നിവർ സംസാരിച്ചു. ചാലക്കൽ ഏഴാം വാർഡ് കമ്മിറ്റി പ്രസിഡൻറ് ഫാരിസ് കാഞ്ഞിരത്തിങ്കൽ സ്വാഗതവും കരീം പുത്തൻപുര നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story