Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2017 5:35 AM GMT Updated On
date_range 2017-12-16T11:05:59+05:30ക്രിസ്മസ് ^പുതുവര്‍ഷം: സിവില്‍ സ്റ്റേഷനിൽ ആശംസ മതി; സമ്മാനങ്ങള്‍ വേണ്ട
text_fieldsക്രിസ്മസ് -പുതുവര്‍ഷം: സിവില്‍ സ്റ്റേഷനിൽ ആശംസ മതി; സമ്മാനങ്ങള്‍ വേണ്ട - സമ്മാനങ്ങളുമായി എത്തുന്നവരെ കയറ്റി വിടരുതെന്ന് നിർദേശം കാക്കനാട്: ക്രിസ്മസും പുതുവര്‍ഷവും അടുത്തതോടെ സിവില്‍ സ്റ്റേഷനിലേക്ക് സമ്മാനങ്ങളുമായി എത്തുന്നവരുടെ ഒഴുക്ക്. വര്‍ണക്കടലാസില്‍ മനോഹരമായി പൊതിഞ്ഞ കേക്കുകളും മധുര പലഹാരങ്ങളുമായി എത്തുന്നവരുടെ തിരക്ക് കൂടിയതോടെ പരസ്യമായ വിലക്ക് ഏര്‍പ്പെടുത്താതെ രക്ഷയില്ലാതെയായി ജില്ല ഭരണകൂടം. സമ്മാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള കാര്‍ട്ടൂണ്‍ പോസ്റ്ററാണ് സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ സ്ഥാപിച്ചത്. സമ്മാനങ്ങള്‍ കൊണ്ട് വരുന്നവരെയും സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെയും കണക്കിന് പരിഹസിക്കുന്നതാണ് കാര്‍ട്ടൂണ്‍ പോസ്റ്റര്‍. ഉദ്യോഗസ്ഥെൻറ മേശപ്പുറത്ത് ഫയലുകള്‍ക്ക് പകരം സമ്മാനങ്ങള്‍ കുന്നുകൂടിയതായാണ് കാര്‍ട്ടൂണില്‍. കലക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ കലക്ടറേറ്റ് സ്റ്റാഫ് കെ.ജി. വിനോദാണ് കാർട്ടൂൺ വരച്ചത്. ആശംസകള്‍ മാത്രം മതി, സമ്മാനങ്ങള്‍ ഒഴിവാക്കാനാണ് പോസ്റ്ററിലെ സന്ദേശം. ഓഫിസുകളിലെ 20ഒാളം ജീവനക്കാര്‍ക്കായി ഒന്നോ രണ്ടോ കിലോ തൂക്കം വരുന്ന കേക്കുകളാണ് സന്ദര്‍ശകര്‍ കൊണ്ടുവരുന്നത്. ഇത് കൂടാതെ കലണ്ടറുകളും ഡയറികളും പാരിതോഷികങ്ങളായി എത്തുന്നു. സ്വകാര്യ സ്ഥാപനങ്ങളാണ് പരിതോഷികങ്ങളുമായി എത്തുന്നവരില്‍ കൂടുതലും. തിരക്ക് കൂടിയതോടെ പരിതോഷികങ്ങള്‍ക്ക് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല വിലക്കേര്‍പ്പെടുത്തി. സമ്മാനങ്ങളുമായി എത്തുന്നവരെ ഒരു കാരണവശാലും ഓഫിസുകളിലേക്ക് കയറ്റി വിടരുതെന്ന് സെക്യൂരിറ്റി സ്റ്റാഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിലക്ക് ലംഘിക്കുന്നവരെ പിടികൂടി എ.ഡി.എം കബീറിനെ വിവരം അറിയിക്കാനും നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം മുതലാണ് സിവില്‍ സ്റ്റേഷനില്‍ സമ്മാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, സെക്യൂരിറ്റിക്കാരുടെ കണ്ണ് വെട്ടിച്ച് കേക്കുകള്‍ എത്തിയതോടെ വിലക്ക് പ്രാവര്‍ത്തികമായിരുന്നില്ല.
Next Story