Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാഹിത്യ പുരസ്കാര...

സാഹിത്യ പുരസ്കാര സമർപ്പണം

text_fields
bookmark_border
മൂവാറ്റുപുഴ: അജു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡി. ശ്രീമാൻ നമ്പൂതിരി 17-ന് വൈകീട്ട് നാലിന് നടക്കും. കബനി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുരസ്കാര വിതരണം നടത്തും. ഇ.കെ. ഷാഹിനയുടെ 'പുതുമഴച്ചൂരുള്ള ചുംബനങ്ങൾ' കഥാസമാഹാരമാണ് അവാർഡിനർഹമായത്. ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. പ്രഫ. എം.കെ. സാനു അധ്യക്ഷത വഹിക്കും. ഗ്രന്ഥാലോകം ചീഫ് എഡിറ്ററും കവിയുമായ എസ്. രമേശൻ അവാർഡിനർഹമായ പുസ്തകം പരിചയപ്പെടുത്തും. വി. രാജശേഖരൻ നായർ എൻഡോവ്മ​െൻറ് വിതരണം ഡോ. സെബാസ്റ്റ്യൻ പോൾ നിർവഹിക്കും. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, ഡോ. കെ.എസ്. ഡേവിഡ്, സാജു തുരുത്തിൽ, അവാർഡ് ജേതാവ് ഇ.െക. ഷാഹിന എന്നിവർ സംസാരിക്കും. കവി, പണ്ഡിതൻ, അധ്യാപകൻ, വ്യാഖ്യാതാവ്, വിവർത്തകൻ, ബാലസാഹിത്യകാരൻ, പത്രപ്രവർത്തകൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു ഡി. ശ്രീമാൻ നമ്പൂതിരി. അദ്ദേഹത്തി​െൻറ സ്മരണാർഥമാണ് മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story