Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 5:35 AM GMT Updated On
date_range 2017-12-15T11:05:57+05:30മാസ്റ്റർപ്ലാൻ നിർദേശങ്ങൾക്കെതിരെ സമരപരിപാടി
text_fieldsപറവൂർ: ജനവിരുദ്ധ കരട് മാസ്റ്റർ പ്ലാൻ നിർദേശങ്ങൾക്കെതിരെ സമരപരിപാടികൾക്ക് നഗരസംരക്ഷണ സമിതി രൂപം നൽകി. ആദ്യപടിയായി നഗരസഭയുടെ 29 വാർഡും കേന്ദ്രീകരിച്ച് സായാഹ്‌ന ധർണ നടത്തും. തുടർന്ന് നഗരസംരക്ഷണ മനുഷ്യമതിൽ തീർക്കും. പിന്നീട് മുനിസിപ്പൽ ഓഫിസ് മാർച്ചും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ചെയർമാൻ കെ.ടി. ജോണി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ആർ.വിശ്വംഭരൻ നായർ, ടി.ബി. നസീർ, പി.ബി. പ്രമോദ്, വി.സി. പത്രോസ്, ജോർജ് വർക്കി, അൻവർ കൈതാരം, കെ.ബി. മോഹനൻ, എസ്. രാജൻ തുടങ്ങിയവർ സംസാരിച്ചു.
Next Story