Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 5:35 AM GMT Updated On
date_range 2017-12-15T11:05:57+05:30എടത്തല പഞ്ചായത്തിൽ ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസമെന്ന് പരാതി
text_fieldsഎടത്തല: പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഫയലുകൾ തീർപ്പാക്കുന്നതിന് കാലതാമസം നേരിടുന്നതായി പരാതി. വിവിധ സർട്ടിഫിക്കറ്റുകൾ, കെട്ടിട പെർമിറ്റുകൾ എന്നിവ ലഭിക്കുന്നതിന് പഞ്ചായത്തിൽ നിരവധി തവണ കയറിയിറങ്ങേണ്ടതായി ആക്ഷേപമുണ്ട്. മിക്കവാറും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് പഞ്ചായത്തിൽ തർക്കം നടക്കുന്നതായും പറയുന്നു. പഞ്ചായത്തംഗങ്ങൾ ഇടപെട്ടിട്ടും മാറ്റമില്ല. രണ്ടു മാസത്തോളം കയറിയിറങ്ങിയാൽ മാത്രമാണ് കെട്ടിട പെർമിറ്റ് ലഭിക്കുന്നതെന്ന് ചിലർ പറയുന്നു. പല ഫയലുകളും സെക്രട്ടറിയുടെ മുന്നിൽ ഒപ്പിടാൻ ആഴ്ചകൾ എടുക്കുന്നുവെന്നും പറയുന്നു. ഒരു വർഷത്തിനിടെ നാല് സെക്രട്ടറിമാരാണ് ഇവിടെ മാറിയത്. ജനങ്ങളുടെ ആവശ്യങ്ങൾ യഥാസമയം തീർപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ കൂട്ടായ്മകൾ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ട് വന്നിട്ടുണ്ട്.
Next Story