Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2017 5:38 AM GMT Updated On
date_range 2017-12-14T11:08:57+05:30ചിങ്ങോലി വില്ലേജ് ഒാഫിസ് കെട്ടിടം കാടുകയറി നശിക്കുന്നു
text_fieldsഹരിപ്പാട്: കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള ചിങ്ങോലി വില്ലേജ് ഒാഫിസ് കെട്ടിടം കാടുകയറി നശിക്കുന്നു. പഞ്ചായത്ത് നൽകിയ ആറ് സെൻറ് സ്ഥലത്താണ് വില്ലേജ് ഒാഫിസ് കെട്ടിടം പണിതത്. 1988 ഏപ്രിൽ 29-ന് തുറന്ന കെട്ടിടത്തിൽ നാലുവർഷം മാത്രമാണ് വില്ലേജ് ഒാഫിസ് പ്രവർത്തിച്ചത്. ഹാളും മുറിയും വരാന്തയുമുള്ള കെട്ടിടത്തിൽ ചോർച്ചമൂലം ഫയൽ സൂക്ഷിക്കാനും ജീവനക്കാർക്ക് ഇരിക്കാനും പറ്റാത്ത അവസ്ഥയിലായി. കൂടുതൽ സ്ഥലത്തേക്ക് ചോർച്ച വ്യാപിച്ചതോടെ വാടകക്കെട്ടിടത്തിലേക്ക് ഒാഫിസ് മാറ്റി. നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് ചോർന്നൊലിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അറ്റകുറ്റപ്പണി നടത്തി കെട്ടിടം നവീകരിക്കുകയോ പുതിയത് നിർമിക്കുകയോ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഉപയോഗശൂന്യമായ കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമാണ്. ഇതിനിടെ ചിങ്ങോലിയിൽ ഹൈടെക് വില്ലേജ് ഒാഫിസ് അനുവദിക്കുമെന്ന് സ്ഥലം എം.എൽ.എ രമേശ് ചെന്നിത്തല ഉറപ്പുനൽകിയിരുന്നു. എന്നാൽ, അതുമായി ബന്ധപ്പെട്ട നടപടി ആരംഭിച്ചിട്ടില്ല. എസ്.പി.സി യൂനിറ്റ് ഉദ്ഘാടനം ഹരിപ്പാട്: രാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ് യൂനിറ്റ് ഉദ്ഘാടനം യു. പ്രതിഭ ഹരി എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം മണി വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡിവൈ.എസ്.പി എസ്. അനിൽ ദാസ് കാഡറ്റിന് പതാക കൈമാറി. വി. പ്രഭാകരൻ, ഇന്ദു സന്തോഷ്, വി.എസ്. വീണ, കെ.എച്ച്. ബാബുജാൻ, കെ. സദൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ആർ. ഉല്ലാസ് കുമാർ സ്വാഗതവും എച്ച്.എം ടി. ഗിരിജാകുമാരി നന്ദിയും പറഞ്ഞു.
Next Story