Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരി റെയിൽപാത:...

ശബരി റെയിൽപാത: അലൈൻമെൻറ്​ മാറ്റത്തിനെതിരെ ഹരജി

text_fields
bookmark_border
കൊച്ചി: നിർദിഷ്ട ശബരി റെയിൽപാതയുടെ അലൈൻമ​െൻറ് മാറ്റുന്നതിനെതിരെ ഹരജി. 1998ലെ തീരുമാന പ്രകാരം അംഗീകരിച്ച അങ്കമാലി - എരുമേലി പാതയുടെ റൂട്ട് മാറ്റം ചോദ്യം ചെയ്ത് റെയിൽപാത ആക്ഷൻ കമ്മിറ്റിയാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. 19 വർഷം മുമ്പ് അംഗീകരിച്ച അലൈൻമ​െൻറിൽനിന്ന് പാലായെയും ഇൗരാറ്റുപേട്ടയെയും ഒഴിവാക്കി പുതിയ റൂട്ടിന് നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജി. രണ്ട് രാഷ്ട്രീയ നേതാക്കളുടെ സമ്മർദത്തിന് വിധേയമായി രാമപുരത്തുനിന്ന് മറ്റു വഴികളിലൂടെ എരുമേലിയിേലക്ക് പാത കൊണ്ടുപോകാനാണ് നീക്കം. ഇത് അംഗീകരിച്ചാൽ 19 വർഷമായി കാത്തിരിക്കുന്ന ജനങ്ങേളാടു കാട്ടുന്ന ക്രൂരതയാവും. 350 കോടി രൂപയുടെ അധികച്ചെലവ് വരുന്നതിന് പുറമെ സുരക്ഷ ഉറപ്പാക്കാനാവാത്ത അവസ്ഥയുമുണ്ടാകും. അലൈൻമ​െൻറ് ഇൗ ഘട്ടത്തിൽ മാറ്റുന്നത് പദ്ധതിയെതന്നെ ബാധിക്കുമെന്നും ഹരജിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story