Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2017 5:36 AM GMT Updated On
date_range 14 Dec 2017 5:36 AM GMTBUSINESS ബിസ്മി പാലക്കാട് ഹൈപ്പർമാർട്ട് ഉദ്ഘാടനം 16ന്
text_fieldsbookmark_border
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ ബിസ്മിയുടെ ഇലക്േട്രാണിക്സ്, ഹൈപ്പർമാർട്ട്, ഫാഷൻ ഡിവിഷനുകൾ ഡിസംബർ 16ന് പാലക്കാട് ഉദ്ഘാടനം ചെയ്യും. 40,000 സ്ക്വയർഫീറ്റിൽ രണ്ട് നിലകളിലായി അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയ ഷോറൂമിൽ വിശാലമായ കാർ പാർക്കിങ് സൗകര്യവുമുണ്ട്. ഫുഡ്, നോൺ ഫുഡ്, ഹോം അപ്ലയൻസസ്, ഇലക്േട്രാണിക്സ്, ഫാഷൻ രംഗങ്ങളിലെ ലോകോത്തര ബ്രാൻഡുകൾ ഉൾപ്പെടുന്ന ഏറ്റവും വിപുലമായ േശ്രണികളും ഡിസ്പ്ലേയും ബിസ്മിയുടെ പ്രത്യേകതയാണ്. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ് വിൻ ഓഫറിലൂടെ ഓരോ മണിക്കൂറിലും 32 ഇഞ്ച് വലുപ്പമുള്ള എൽ.ഇ.ഡി ടി.വി സമ്മാനമായി നേടാൻ അവസരമുണ്ട്. കൂടാതെ സമ്മാനവീട് ഓഫറിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് കൊച്ചി നഗരത്തിൽ 4 സ്റ്റുഡിയോ ഫ്ലാറ്റുകൾ നറുക്കെടുപ്പിലൂടെ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് ബിസ്മി ഗ്രൂപ് ചെയർമാൻ വി.എ. യൂസഫ് അറിയിച്ചു. ബിസ്മിയുടെ പുതിയ ഷോറൂമുകൾ മൂവാറ്റുപുഴ, പെരുമ്പാവൂർ, മഞ്ചേരി, പാലാരിവട്ടം തുടങ്ങിയ നഗരങ്ങളിൽ ഉടൻ തുറക്കുമെന്നും മാനേജിങ് ഡയറക്ടർ വി.എ. അജ്മൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story