Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയിൽ അഞ്ച്...

കൊച്ചിയിൽ അഞ്ച് ബോട്ടുകൾകൂടി മത്സ്യവുമായി എത്തി

text_fields
bookmark_border
മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിന് മുമ്പ് കൊച്ചിയിൽനിന്ന് പോയി കാണാതായ അഞ്ച് ബോട്ടുകൾ മത്സ്യവുമായി ബുധനാഴ്ച തിരിച്ചെത്തി. 54 തൊഴിലാളികളാണ് സെൽവ മാതാ, മിസ്റ്റർ ഇന്ത്യ, ഷാഫിയ, ഡിപ്പാനിയോ, യഹോവ ജെറിസ് എന്നീ ബോട്ടുകളിൽ ഉണ്ടായിരിന്നത്. കൊച്ചിയിൽനിന്ന് 850 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട ബോട്ടുകളാണിവ. ഇതുകൂടാതെ സംസ്ഥാനത്തിന് പുറത്ത് വിവിധ തുറമുഖങ്ങളിലായി കയറിയ ആറ് ബോട്ടുകളും 63 തൊഴിലാളികളും ബുധനാഴ്ച കൊച്ചി ഹാർബറിലെത്തിയിട്ടുണ്ട്. കടൽ മാതാ, ഡോണാ, സൈഫിയ, റഹ്മത്ത്, ജഹോവത്ത്, അത്ഭുത മാതാ എന്നിവയാണ് ഇൗ ബോട്ടുകൾ. ഇനി 17 ബോട്ടുകളും 200ഓളം തൊഴിലാളികളുടെയും വിവരങ്ങളാണ് ലഭിക്കാനുള്ളത്. 14 ബോട്ടുകൾ അപകടത്തിൽപ്പെട്ടതായി രക്ഷപ്പെട്ട തൊഴിലാളികളിൽനിന്ന് അറിഞ്ഞതായി ലോങ് ലൈൻ ബോട്ട് ആൻഡ് ബയിങ് ഏജൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവർ പറഞ്ഞു. ഇതുവരെ ജില്ലയില്‍ ഒമ്പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ ഏഴെണ്ണം തിരിച്ചറിഞ്ഞിട്ടില്ല. രണ്ടെണ്ണം എറണാകുളം ജനറല്‍ ആശുപത്രിയിലും നാലെണ്ണം തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലും ഒന്ന് ആലുവ ഗവ. ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story