Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ ശിൽപശാല തുടങ്ങി

ദേശീയ ശിൽപശാല തുടങ്ങി

text_fields
bookmark_border
കൊച്ചി: വ്യവസായ മേഖലയുമായി സഹകരിച്ചുള്ള പ്രവർത്തനം നാനോ സാങ്കേതിക ഗവേഷണത്തിന് അനിവാര്യമാെണന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. സുരേഷ് ദാസ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇൻറർ യൂനിവേഴ്സിറ്റി നാനോ സാങ്കേതിക പഠന കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ശിൽപശാല 'ഇൻവ​െൻറ് 2017' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. എൻ ചന്ദ്രമോഹൻകുമാർ, പ്രഫ. എം.കെ. ജയരാജ്, നാനോ ടെക്നോളജി കേന്ദ്രം ഡയറക്ടർ െപ്രാഫസർ ഹണി ജോൺ, ശിൽപശാല കൺവീനർ ഡോ. ശൈലജ ജി.എസ് എന്നിവർ സംസാരിച്ചു. ആദ്യ ദിനം ജപ്പാനിലെ ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫ. ടക്കിയോ യമാഗുച്ചിഎനർജി ഫ്യുവൽ സെൽസ് നാനോ ടെക്നോളജിയെ ആസ്പദമാക്കി ക്ലാസ് എടുത്തു. പ്രഫ. പി.എസ് അനിൽകുമാർ, പ്രഫ. ഡോ. എം.എം. ഷൈജുമോൻ, ഡോ. എസ്. അമൃതപാണ്ഢ്യൻ, പ്രഫ. മൻസൂർ കോയകുട്ടി, പ്രഫ. എസ്. പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story