Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 5:42 AM GMT Updated On
date_range 2017-12-13T11:12:00+05:30ഓഖി: നശിച്ച തെങ്ങുകൾക്കുപകരം ലക്ഷദ്വീപിൽ തെങ്ങുകൃഷി വ്യാപനത്തിന് പദ്ധതി
text_fieldsനെടുമ്പാശ്ശേരി: ഓഖി കൊടുങ്കാറ്റിൽ പതിനായിരക്കണക്കിന് തെങ്ങുകൾ കടപുഴകിനശിച്ച സാഹചര്യത്തിൽ തെങ്ങുകർഷകരെ സഹായിക്കുന്നതിന് പ്രത്യേകമായി മികച്ചയിനം തെങ്ങിൻതൈ െവച്ചുപിടിപ്പിക്കുന്ന പദ്ധതിയൊരുക്കുന്നു. തെങ്ങ്കൃഷി ഉപജീവനമാക്കിയ ധാരാളം പേർ ദ്വീപിലുണ്ട്. അതുകൊണ്ടുതന്നെയാണ് അടിയന്തരമായി ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ലക്ഷദ്വീപ് അഡിമിനിസ്േട്രറ്റർ ഫാറൂഖ് ഖാൻ വെളിപ്പെടുത്തി. രാസപദാർഥങ്ങൾ ഉപയോഗിക്കാതെ ലക്ഷദ്വീപിെൻറ പ്രത്യേക കാലാവസ്ഥയിൽ വളരുന്ന തെങ്ങുകൾതന്നെയായിരിക്കും നട്ടുപിടിപ്പിക്കുക. കവരത്തി, കൽപേനി, മിനിക്കോയ് ദ്വീപുകളിലെ 80 ശതമാനത്തിലേറെ തെങ്ങുകളും കടപുഴകിയിരുന്നു. മറ്റു ദ്വീപുകളിൽനിന്ന് എത്തിക്കുന്ന മൂന്നു വർഷംവരെ വളർച്ചയുള്ള തെങ്ങിൻതൈകളായിരിക്കും െവച്ചുപിടിപ്പിക്കുക. അതുവരെ ഇവരുടെ ഉപജീവനത്തിനായി മറ്റേതെങ്കിലും കേന്ദ്രഫണ്ടുകൾ കൂടി ഉപയോഗപ്പെടുത്തി പദ്ധതികൾ നടപ്പാക്കും. നിരവധി മത്സ്യബന്ധനബോട്ടുകളും തകർന്നിട്ടുണ്ട്. ഇതൊക്കെ താമസിയാതെ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കും. പൂർണമായി ബോട്ടുകൾ തകർന്നവർക്ക് ഇതിനോടകം 10,000 രൂപയും ഭാഗികമായി തകർന്നവർക്ക് 5000 രൂപയും നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. കൽപേനി ഉൾപ്പെടെ ചില ദ്വീപുകളിലെ ജെട്ടികൾ പൂർണമായി തകർന്നു. അതിനാൽ ഇവിടങ്ങളിൽ കപ്പൽ അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.
Next Story