Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടക്കം:...

വൈദ്യുതി മുടക്കം: മർച്ചൻറ്​സ് അസോസിയേഷൻ സമരം തുടങ്ങും

text_fields
bookmark_border
മൂവാറ്റുപുഴ: നഗരത്തിൽ ഒരു മാസക്കാലമായി ഉണ്ടാകുന്ന അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് മർച്ചൻറ്സ് അസോസിയേഷൻ സമരത്തിനൊരുങ്ങുന്നു. അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം മൂലം വ്യാപാര സ്ഥാപനങ്ങളിൽ ഇരുന്ന് ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഇതു മൂലം വൻ സാമ്പത്തിക നഷ്്ടം സംഭവിക്കുന്നു. ബേക്കറികൾ, കോൾഡ് സ്്റ്റോറേജ്, ഹോട്ടലുകൾ എന്നിവിടങ്ങളിൽ വൈദ്യുതി ഇല്ലാത്തതിനാൽ ഭക്ഷണ വസ്തുക്കൾ നശിച്ചുപോകുകയാണ്. കാര്യങ്ങൾ കെ.എസ്.ഇ.ബി ഓഫിസുകളിൽ യഥാസമയം വിളിച്ചു പറയുന്നുണ്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല. ഈ സ്ഥിതി തുടർന്നാൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അജ്മൽ ചക്കങ്ങൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story