Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിമരുന്ന്​ കടത്ത്​;...

ലഹരിമരുന്ന്​ കടത്ത്​; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി നഗരത്തിലേക്ക് കടത്തിയ ലഹരിമരുന്നുകളുമായി രണ്ടുപേരെ കൊച്ചി സിറ്റി ഷാഡോ പൊലീസും സെൻട്രൽ പൊലീസും സംയുക്ത നീക്കത്തിലൂെട പിടികൂടി. തമിഴ്നാട് കന്യാകുമാരി സ്വദേശി കുളച്ച മണിയെന്ന മണികണ്ഠൻ, നാഗർകോവിൽ സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നും ബ്യുപ്രിനോർഫിൻ ഇനത്തിൽപെട്ട മുന്നൂറിലധികം മയക്കുമരുന്ന് ആംപ്യൂളുകളും മുപ്പതോളം നൈട്രോ സെപാം ഗുളികകളും കണ്ടെടുത്തു. കൊച്ചി നഗരം രഹസ്യറേവ് പാർട്ടികളുടെ ഹബ് ആകാൻ സാധ്യതയുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അദ്ദേഹത്തി​െൻറ നിർദേശപ്രകാരം ക്രൈം ഡിറ്റാച്ച്മ​െൻറ് എ.സി.പി ബിജി ജോർജി​െൻറ നേതൃത്വത്തിൽ സെൻട്രൽ സി.െഎ അനന്തലാൽ, ഷാഡോ എസ്.െഎ ഹണി കെ. ദാസ് എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘം രൂപവത്കരിക്കുകയും ഡിസംബർ 10 മുതൽ ജനുവരി 10 വരെ മയക്ക്മരുന്ന് മാഫിയക്ക് എതിരെ ഒാപറേഷൻ ഡസ്റ്റർ എന്ന പേരിൽ റെയ്ഡുകൾ നടത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ഒരാഴ്ചയായി നടത്തിവരുന്ന അന്വേഷണത്തിൽ നഗരത്തിലെ ഒമ്പതോളം സ്ഥലങ്ങളിൽ അതീവ രഹസ്യമായി പുതുവത്സര റേവ് പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചു. ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയവ വഴി ലിങ്ക് അയച്ചാണ് പാർട്ടികളിലേക്ക് ലഹരി ഉപയോക്താക്കളെ കെണ്ടത്തുന്നത്. 10000 രൂപ എൻട്രി ഫീസായി നിശ്ചയിച്ച് ഒരാൾക്ക് രണ്ട് ദിവസേത്തക്ക് ആവശ്യമായ വിവിധ ലഹരിമരുന്നുകൾ അടങ്ങുന്ന പാക്കേജാണ് ഇത്തരം റേവ് പാർട്ടി നടത്തിപ്പുകാരുടെ വാഗ്ദാനം. ലഹരി ഉപയോക്താവ് എന്ന രീതിയിൽ ഇൗ ലിങ്കിലൂടെ റേവ് പാർട്ടി ഗ്രൂപ്പുകളിൽ കയറിപ്പറ്റിയ പ്രത്യേക സംഘത്തിലെ അംഗങ്ങൾക്ക് ലഭിച്ച വിവരത്തെത്തുടർന്നാണ് ഇപ്പോൾ പിടിയിലായ തമിഴ്നാട് സ്വദേശികളായ ലഹരി വിൽപനക്കാരെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. നഗരത്തിലേക്ക് സ്ഥിരമായി കഞ്ചാവും മറ്റ് ലഹരി മരുന്നുകളും കടത്തുന്നവരുടെ നീക്കങ്ങൾ സൈബർ സെൽ വഴിയും മറ്റും സ്ഥിരമായി പൊലീസ് നിരീക്ഷിക്കുന്നതിനാൽ ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ചാണ് ലഹരി മരുന്നുകൾ എത്തിക്കുന്നത്. സൗത്ത് മേൽപാലത്തിന് സമീപമുള്ളതും സാമൂഹിക വിരുദ്ധരും മോഷ്ടാക്കളും രാത്രികാലങ്ങളിൽ തമ്പടിക്കുന്നതുമായ ആളൊഴിഞ്ഞ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു വിൽപന. എ.എസ്.െഎ നിസാർ, സി.പി.ഒ ഹരിമോൻ, ജയരാജ്, ടി.ടി. സാനു, രഞ്ജിത്ത്, പ്രശാന്ത്, സുനിൽ, ശ്യാം എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story