Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 5:35 AM GMT Updated On
date_range 2017-12-13T11:05:59+05:30മനുഷ്യാവകാശ വീണ്ടെടുപ്പിന് വിദ്യാർഥി സമൂഹം മുന്നോട്ടുവരണം ^ ടി.എ. അഹമ്മദ് കബീർ
text_fieldsമനുഷ്യാവകാശ വീണ്ടെടുപ്പിന് വിദ്യാർഥി സമൂഹം മുന്നോട്ടുവരണം - ടി.എ. അഹമ്മദ് കബീർ ആലുവ: വേദവിജ്ഞാനീയങ്ങളുടെയും പ്രവാചകചര്യയുടെയും പിൻബലത്തിൽ നേതൃശേഷി വീണ്ടെടുത്ത് മനുഷ്യാവകാശ സംരക്ഷകരാകേണ്ടത് വിദ്യാർഥി സമൂഹത്തിെൻറ കടമയാണെന്ന് ടി.എ. അഹമ്മദ് കബീർ എം.എൽ.എ. ഡോ. മുഹ്‌യിദ്ദീൻ ആലുവായ് അനുസ്മരണ സംസ്ഥാന ഇൻറർ കൊളീജിയറ്റ് അറബി പ്രസംഗ മത്സരത്തിെൻറ ('തനാഫുസ് -2017') ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസ്ഹറുൽ ഉലൂം ട്രസ്‌റ്റ് ചെയർമാൻ എം.എ. മൂസ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ആമുഖ പ്രഭാഷണം നടത്തി. തദാമുൻ അറബി ദ്വൈമാസിക തയാറാക്കിയ മുഹ്‌യിദ്ദീൻ അലുവായ് പ്രത്യേക പതിപ്പ് എം.എം. അബ്‌ദുൽ അസീസ് പ്രകാശനം ചെയ്തു. ഡിസൈനറും ആർട്ടിസ്‌റ്റുമായ വൈ. നസീർകുട്ടിയെ ആദരിച്ചു. പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ തൃശൂർ എം.ഐ.സി വാഫി കോളജിലെ മുഹമ്മദ് ഉവൈസിന് കാഷ് അവാർഡും എവർറോളിങ് േട്രാഫിയും അഹമ്മദ് കബീർ എം.എൽ.എ സമ്മാനിച്ചു. അൽജാമിഅഃ അൽ ഇസ്ലാമിയ്യഃയിലെ അനീസുർറഹ്മാൻ രണ്ടാംസ്ഥാനവും അരീക്കോട് സുല്ലമുസലാം അറബി കോളജിലെ ഹിബ റശീദ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എം.കെ.അബൂബക്കർ ഫാറൂഖി, എം.എം. അബ്‌ദുറഹ്‌മാൻ, വി.എ. ഇബ്റാഹീം കുട്ടി, ജമാൽ അസ്ഹരി, സലിം ഫാറൂഖി, മുശ്താഖ് ഫസൽ എന്നിവർ സംസാരിച്ചു. അറബിക് വിഭാഗം മേധാവി ഷക്കീർ മുഹമ്മദ് നദ്‌വി സ്വാഗതവും കൺവീനർ നസ്റുദ്ദീൻ നദ്‌വി നന്ദിയും പറഞ്ഞു. അന്തർദേശീയ അറബിഭാഷ ദിനാചരണത്തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
Next Story