Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 5:03 AM GMT Updated On
date_range 2017-12-13T10:33:00+05:30കുടിവെള്ള കണക്ഷൻ വിച്ഛേദിക്കൽ തുടങ്ങി
text_fieldsപറവൂർ: ജല അതോറിറ്റി വടക്കേക്കര സബ് ഡിവിഷൻ പരിധിയിലെ വടക്കേക്കര, ചിറ്റാറ്റുകര, പുത്തൻവേലിക്കര, നെടുമ്പാശ്ശേരി, കുന്നുകര, ചെങ്ങമനാട്, പാറക്കടവ് പഞ്ചായത്ത് നിവാസികളിൽ വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കുന്ന നടപടികൾ ആരംഭിച്ചതായി അസി. എക്സി. എൻജിനീയർ അറിയിച്ചു. വിച്ഛേദിച്ച കണക്ഷനിൽനിന്ന് അനുമതിയില്ലാതെ ജലം ശേഖരിച്ചാൽ തുക ഈടാക്കുന്നതിനുപുറമെ അരലക്ഷം രൂപ പിഴ ചുമത്തും. ഗാർഹിക കണക്ഷനുകൾ മൂന്നുമാസവും ഗാർഹികേതര കണക്ഷനുകൾ രണ്ടു മാസവും കുടിശ്ശിക വരുത്തിയിട്ടുള്ളവരുടെയും അറിയിപ്പു കിട്ടിയിട്ടും കേടായ വാട്ടർ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെയും കണക്ഷനുകളാണു വിച്ഛേദിക്കുക. കുടിശ്ശിക 15 ദിവസത്തിനകം തീർക്കാത്ത ഉപഭോക്താക്കള്‍ കലക്ടർ വഴി ജപ്തി നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
Next Story