Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 5:38 AM GMT Updated On
date_range 2017-12-12T11:08:58+05:30ഗൃഹനാഥൻ ചികിത്സാസഹായം തേടുന്നു
text_fieldsനെട്ടൂർ: വൃക്കകൾ തകരാറിലായ മരട് കണ്ണാടിക്കാട് ചെല്ലിപ്പാടം വീട്ടിൽ സദാശിവൻ (51) ചികിത്സാസഹായം തേടുന്നു. ഒമ്പത് വർഷമായി വൃക്കരോഗത്താൽ വലയുന്ന സദാശിവൻ കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഭാര്യ മരട് നഗരസഭ എട്ടാം ഡിവിഷൻ കൗൺസിലർ ഷീല സദാശിവനും പ്ലസ് ടുവിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം. ഇതുവരെയുള്ള ചികിത്സക്കായി വലിയ തുക ചെലവഴിക്കേണ്ടിവന്ന കുടുംബം കണക്കെണിയിലുമാണ്. ആകെയുള്ള മൂന്നു സെൻറും വീടും ബാങ്കിൽ ജപ്തിഭീഷണിയിലും. വര്‍ഷങ്ങളായി ആഴ്ചയില്‍ രണ്ടുവീതം ഡയാലിസിസ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ നടത്തുകയാണ് ഇപ്പോള്‍. ജീവൻ നിലനിർത്താൻ വൃക്കമാറ്റിവെക്കൽ മാത്രമാണ് പോംവഴി. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമുള്ള തുക കണ്ടെത്താന്‍ പ്രദേശവാസികളുടെയും നഗരസഭ കൗൺസിലർമാരുടെയും നേതൃത്വത്തില്‍ ചികിത്സാസഹായ സമിതി രൂപവത്കരിച്ചു. മരട് നഗരസഭാധ്യക്ഷ സുനീല സിബി, എൽ.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് കെ.എ. ദേവസി എന്നിവരുടെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്ക് മരട് ശാഖയിൽ ജോയൻറ് അക്കൗണ്ട് തുറന്നു. നമ്പർ: 7476000100013047. IFSC: PUNB0747600. ഫോൺ: 9447116787. ജില്ല വികസനസമിതി യോഗം കൊച്ചി: ജില്ല വികസനസമിതി യോഗം ഡിസംബര്‍ 30-ന് രാവിലെ 11-ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വികസന സെമിനാര്‍ മാറ്റി കൊച്ചി: ജില്ല പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 13-ന് രാവിലെ 10-ന് ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ജില്ല വികസന സെമിനാര്‍ മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഡിസംബര്‍ 21-ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയോഗിച്ച റിസോഴ്‌സ് ടീമിെൻറയും മറ്റ് വിദഗ്ധരുടെയും സാന്നിധ്യത്തില്‍ ബന്ധപ്പെട്ട വിഷയ മേഖല ഉപസമിതി കണ്‍വീനര്‍മാര്‍ ജില്ല പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടതാണ്. യോഗത്തിെൻറ സമയവും സ്ഥലവും പിന്നീട് അറിയിക്കും.
Next Story