Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ^വേ ബിൽ സംവിധാനം...

ഇ^വേ ബിൽ സംവിധാനം ലഘൂകരിക്കണം- ^കെ.എം.സി.സി

text_fields
bookmark_border
ഇ-വേ ബിൽ സംവിധാനം ലഘൂകരിക്കണം- -കെ.എം.സി.സി കൊച്ചി: ചരക്കുസേവന നികുതിയുടെ ഭാഗമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഇ-വേ ബിൽ സർക്കാർ മാർഗനിർദേശ പ്രകാരം തയാറാക്കാൻ ബുദ്ധിമുട്ടാണെന്ന് കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് (കെ.എം.സി.സി). ജി.എസ്.ടി നടപ്പിലായിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും പ്രതിമാസ റിട്ടേൺപോലും ശരിയായ വിധം ഫയൽ ചെയ്യാൻ കഴിയാതിരിേക്ക, വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഇ -വേ ബിൽ ധിറുതിയിൽ നടപ്പാക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇ-വേ ബില്ലുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും വ്യക്തതയില്ല. ഇ-വേ ബിൽ അന്തർ സംസ്ഥാന ചരക്കുനീക്കത്തിന് മാത്രമായി നിജപ്പെടുത്തണമെന്നും വാറ്റ് സമ്പ്രദായത്തിലെ ഇ- ഡിക്ലറേഷൻ പോലെ ലളിതമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story