Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമനുഷ്യാവകാശദിനം...

മനുഷ്യാവകാശദിനം ആചരിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ . എസ്.എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ബോധവത്കരണ ക്ലാസ് മുന്‍സിഫ് മേരി ബിന്ദു ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൗണ്‍സിലര്‍ എ.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ്, അനീഷ് പി. ചിറക്കല്‍, ടീന ബേബി എന്നിവർ സംസാരിച്ചു. ടി.ആര്‍. സനിത ക്ലാസ് നയിച്ചു. പ്രതിഷേധക്കൂട്ടായ്മ മൂവാറ്റുപുഴ: സംസ്ഥാന കൃഷിവകുപ്പി​െൻറ സഹായത്തോടെ വി.എഫ്‌.പി.സി.കെ നടുക്കര പൈനാപ്പിൾ കമ്പനി കോമ്പൗണ്ടിൽ ആരംഭിക്കുന്ന ഹൈടെക് പച്ചക്കറിത്തൈ ഉൽപാദനകേന്ദ്രത്തിൽ നടത്തിയ പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആവോലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധക്കൂട്ടായ്മ നടത്തി. 2015 നടുക്കരയിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് അനുവദിച്ചതാണ് 11 കോടി രൂപ മുതൽമുടക്കുള്ള ഹൈടെക് നഴ്സറി. മാവേലിക്കരയിൽ അനുവദിച്ച പദ്ധതി മുൻ എം.എൽ.എ ജോസഫ് വാഴയ്ക്ക‍െ​െൻറ ശ്രമഫലമായാണ് മൂവാറ്റുപുഴക്ക്‌ മാറ്റിസ്ഥാപിച്ചത്. വാഴക്കുളം അഗ്രോ ഫ്രൂട്ട്സ് കമ്പനിയോട് ചേർന്നുകിടക്കുന്ന നാല് ഏക്കർ സ്ഥലത്ത് ആരംഭിച്ച ഈ പദ്ധതിക്കെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ ഹൈകോടതിയിൽ കേസ് കൊടുക്കുകയും പണി തടസ്സപ്പെടുത്തുകയും ചെയ്തതാണ്. പദ്ധതിക്കെതിരെ സമരത്തിന് നേതൃത്വം നൽകിയ നേതാവി​െൻറ ഭാര്യ അടക്കമുള്ളവരെ പിൻവാതിലിലൂടെയാണ് നിയമിച്ചിരിക്കുന്നത്. ഇത് റദ്ദാക്കി നിയമാനുസൃതമായി ജീവനക്കാരെ നിയമിക്കണമെന്ന് പ്രതിഷേധക്കൂട്ടായ്മയിൽ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോർജ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story