Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 5:35 AM GMT Updated On
date_range 12 Dec 2017 5:35 AM GMTപാലം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കോലഞ്ചേരി: പുനർനിർമിച്ച കടക്കനാട് വെള്ളപ്പേലി പാലം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സി.കെ. അയ്യപ്പൻകുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ലത സോമൻ, പഞ്ചായത്തംഗങ്ങളായ പി.എൻ. സുദർശനൻ, പി.കെ. ബേബി, ബെന്നി മാത്യു എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്തിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം പുനർ നിർമിച്ചത്. മഴുവന്നൂർ,- കടക്കനാട് എന്നിവയെ വാളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ഗതാഗതം നിരോധിച്ചു കോലഞ്ചേരി: ആനമുന്തി--മീമ്പാറ റോഡിൽ പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പിറവം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുടകുത്തിയിൽനിന്ന് ഇടേത്താട്ട് തിരിഞ്ഞ് നടുക്കുരിശ് വഴിയും ചൂണ്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മീമ്പാറ കവലയിൽനിന്ന് വലത്തോട്ടു തിരിഞ്ഞ് നടുക്കുരിശ് വഴിയും പോകണം. സേവന കേന്ദ്രത്തിലേക്ക് നിയമനം കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിക്കുന്ന കാർഷിക സേവന കേന്ദ്രത്തിലേക്ക് യുവതീയുവാക്കളെ തെരഞ്ഞെടുക്കുന്നു. എസ്.എസ്.എൽ.സി, ഐ.ടി.സി, വി.എച്ച്.എസ്.ഇ യോഗ്യതയുള്ള അഞ്ചുപേരെ വീതമാണ് മൂന്നുവിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കുന്നത്. ബ്ലോക്ക് പരിധിയിൽ വരുന്ന നിശ്ചിത യോഗ്യതയുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ ഈ മാസം 20നകം കൃഷി അസി. ഡയറക്ടർ, വടയമ്പാടി, പൂതൃക്ക വിലാസത്തിൽ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story