Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏരിയ സമ്മേളനം

ഏരിയ സമ്മേളനം സമാപിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: സി.പി.എം ഏരിയ സമ്മേളനം ബഹുജനറാലിയോടെ സമാപിച്ചു. മേക്കടമ്പിലെ പഞ്ചായത്ത് പടിയിൽനിന്ന് തുടങ്ങിയ ബഹുജനറാലിയും ചുവപ്പുസേന പരേഡും വാളകത്താണ് സമാപിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ബാബു ഐസക് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി പി. രാജീവ്, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.എം. ഇസ്മായിൽ, പി.ആർ. മുരളീധരൻ, ജില്ല കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ എന്നിവർ സംസാരിച്ചു. വാളകം പഞ്ചായത്തിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും പ്രവർത്തനം നടത്തിയവരെയും ആദരിച്ചു. ഇന്തോ--ശ്രീലങ്കൻ കരാേട്ട ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ടി.എസ്. അഭിഷേക്, ടി.എസ്. അഭിരാം, ആഷിക് ജോൺ, ദേവിക ദേവദാസ്, സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ ഒന്നാംസ്ഥാനം നേടിയ കെൻപോൾ, അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ വിജയിച്ച കെ.ജെ. ഹരിശങ്കർ, ഹരികൃഷ്ണ സുനിൽ, മൂവാറ്റു പുഴയാറിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ടവരെ രക്ഷിച്ച സി.പി. എൽദോസ്, ഏരിയ സമ്മേളന നഗറിലെ കൊടിമരങ്ങൾ നിർമിച്ച എം.കെ. ബൈജു മടക്കത്താനം എന്നിവരെയാണ് ആദരിച്ചത്. സി.പി.എമ്മിലേക്ക് വന്ന കേരള കോൺഗ്രസ് (എം) മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ഭാരവാഹി റോയ് പോളിെനയും മറ്റ് പ്രവർത്തകെരയും പൊതുസമ്മേളനവേദിയിൽ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story