Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലിങ്ക് റോഡ്: സര്‍വേ...

ലിങ്ക് റോഡ്: സര്‍വേ ഇന്‍വെസ്​റ്റിഗേഷന് തുടക്കമായി

text_fields
bookmark_border
മൂവാറ്റുപുഴ: കൂത്താട്ടുകുളം-മൂവാറ്റുപുഴ- ലിങ്ക് റോഡി​െൻറ സര്‍വേ ഇന്‍വെസ്റ്റിഗേഷന് തുടക്കമായി. 2017ലെ സംസ്ഥാന ബജറ്റില്‍ ലിങ്ക് റോഡിന് 25 -കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വേ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ക്കായി 10- ലക്ഷം രൂപയും അനുവദിച്ചു. മൂവാറ്റുപുഴ നാസ് ജങ്ഷനില്‍നിന്ന് ആരംഭിച്ച് ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് മൂവാറ്റുപുഴ--കൂത്താട്ടുകുളം എം.സി റോഡിന് സമാന്തര റോഡായിട്ടാണ് പോകുന്നത്. ലിങ്ക് റോഡ് നിര്‍മിക്കണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. റോഡ് യാഥാര്‍ഥ്യമായാല്‍ മൂവാറ്റുപുഴയില്‍നിന്ന് കൂത്താട്ടുകുളത്തേക്ക് രണ്ടര കിലോമീറ്റര്‍ കുറയും. വളവുകൾ കുറയുകയും എം.സി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും ചെയ്യും. 15.9- -കിലോമീറ്റര്‍ റോഡ് 20- മീറ്റര്‍ വീതിയിലും ബി.എം.ബി.സി നിലവാരത്തിലുമാണ് നിര്‍മിക്കുന്നത്. 125- കോടി രൂപയാണ് നിര്‍മാണെച്ചലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ റോഡി​െൻറ നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതി​െൻറ തുടര്‍ച്ചയായാണ് സര്‍വേ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വിശദ പദ്ധതി രേഖ തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story