Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 5:35 AM GMT Updated On
date_range 12 Dec 2017 5:35 AM GMTജൈവപച്ചക്കറി കൃഷിക്കൊരുങ്ങി റൂറൽ െപാലീസ്
text_fieldsbookmark_border
കടുങ്ങല്ലൂർ: റൂറൽ ജില്ല െപാലീസ് മേധാവിയുടെ നേതൃത്വത്തിൽ കാർഷിക മേഖലയിലേക്ക് ജനമൈത്രി െപാലീസും. അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങളോടെ വിപുലമായ രീതിയിൽ ജൈവ പച്ചക്കറികൃഷിക്കുള്ള തയാറെടുപ്പുകൾ പൊലീസ് പൂർത്തിയാക്കി. ബിനാനിപുരം സ്റ്റേഷൻ വളപ്പിൽ രണ്ടേക്കറോളം സ്ഥലത്താണ് ജൈവ കൃഷി ആരംഭിക്കുന്നത്. കൃഷി വകുപ്പിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9.30നു എറണാകുളം റേഞ്ച് ഐ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്യും. പൊലീസ് മേധാവി എ.വി. ജോർജ് അധ്യക്ഷത വഹിക്കും. മുൻ എം.പി പി. രാജീവ് മുഖാതിഥിയാകും. ഓട്ടോമാറ്റിക് സംവിധാനങ്ങളടക്കം വൈവിധ്യമായ രീതികളുപയോഗിച്ചുള്ള പദ്ധതി കേരള പൊലീസിെൻറ സംസ്ഥാനത്തെ ആദ്യ സംരംഭമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story