Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയര്‍ വ്യവസായം...

കയര്‍ വ്യവസായം പുനരുജ്ജീവിപ്പിക്കും ^മുഖ്യമന്ത്രി

text_fields
bookmark_border
കയര്‍ വ്യവസായം പുനരുജ്ജീവിപ്പിക്കും -മുഖ്യമന്ത്രി പറവൂർ: തൊഴില്‍ ലഭ്യതയും ഉൽപന്ന വൈവിധ്യവത്കരണവും ഉറപ്പാക്കി കയര്‍ വ്യവസായം പുനരുജ്ജീവിപ്പിക്കാനും കയറുൽപന്ന വിപണി വിപുലപ്പെടുത്താനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയര്‍ഭൂവസ്ത്ര വിതാനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മൂത്തകുന്നത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായ യന്ത്രവത്കരണവും നവീകരണവും കൊണ്ടുമാത്രമേ കയര്‍ വിപണി സുരക്ഷിതമാക്കാന്‍ കഴിയൂ. അതോടൊപ്പം പരമ്പരാഗതമായി കയര്‍ രംഗത്തുള്ളവരുടെ ആശങ്ക അകറ്റുന്നതിന് കൂടുതല്‍ സഹായം നല്‍കുകയും ചെയ്യും. പുതുതലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. പരമ്പരാഗത റാട്ടുകളില്‍നിന്ന് ഇലക്ട്രോണിക് റാട്ടുകളിലേക്ക് മാറുന്ന പ്രക്രിയ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. യന്ത്രവത്കരണത്തിലൂടെ നവീനമായ ഉൽപന്നങ്ങള്‍ നിര്‍മിക്കാനാകും. പരമ്പരാഗതമേഖലയില്‍ ഉൽപാദിപ്പിക്കപ്പെടുന്ന കയറും കയറുൽപന്നങ്ങളും പൊതുമേഖല സ്ഥാപനങ്ങള്‍വഴി സര്‍ക്കാര്‍ സംഭരിക്കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മണ്ണ്, ജല സംരക്ഷണത്തിന് കയര്‍ഭൂവസ്ത്രം ഉപയോഗിക്കുന്നത് കയര്‍ വ്യവസായത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കൃഷിക്ക് യോജിക്കാത്ത മണ്ണിെനപ്പോലും കൃഷിയോഗ്യമാക്കാന്‍ ഭൂവസ്ത്ര വിതാനത്തിലൂടെ സാധിക്കുന്നു. നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് പരമ്പരാഗത തൊഴില്‍മേഖലയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്കാവശ്യമുള്ള ചകിരി ഇവിടെത്തന്നെ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കയര്‍ ഭൂവസ്ത്രം വിതാനിക്കുന്നതോടൊപ്പംതന്നെ പുല്ലു നടുകയും മണല്‍ത്തിട്ടകളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 120 കോടിയുടെ ഓര്‍ഡര്‍ കയര്‍ഫെഡിന് ലഭിച്ചതായും മന്ത്രി അറിയിച്ചു. കയര്‍ മെഷിനറി വിതരണ ഉദ്ഘാടനം തോമസ് ഐസക് നിര്‍വഹിച്ചു. വി.ഡി. സതീശന്‍ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എസ്. ശര്‍മ എം.എൽ.എ തൊഴിലുറപ്പ് വിഭാഗത്തെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.എസ്. ഷൈല, വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അബ്രോസ്, അംഗം ഹോച്മിന്‍ എന്‍.സി, കയര്‍ വികസന ഡയറക്ടര്‍ എന്‍. പത്മകുമാര്‍, സ്‌പെഷല്‍ സെക്രട്ടറി മിനി ആൻറണി, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സൈബ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story