Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫണ്ട്​...

ഫണ്ട്​ അനുവദിച്ചില്ലെന്നാരോപിച്ച് പഞ്ചായത്തംഗത്തിെൻറ നിരാഹാരം

text_fields
bookmark_border
ആലുവ: വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് നല്‍കുന്നില്ലെന്നാരോപിച്ച് ചൂര്‍ണിക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡംഗം രാജി സന്തോഷ് നിരാഹാര സമരം നടത്തി. തകര്‍ന്ന് കിടക്കുന്ന വാര്‍ഡുകളിലെ റോഡുകള്‍ക്കായി ഒരു രൂപപോലും അനുവദിച്ചിട്ടില്ല. വനിത വികസന കേന്ദ്രത്തില്‍ വൈദ്യുതി കണക്ഷനോ ഫര്‍ണിച്ചറുകളോ അനുവദിച്ചിട്ടില്ല. മാരിയില്‍ പൈപ്പ് ലൈന്‍ റോഡ് ടൈൽ വിരിക്കുന്നതില്‍ ചെറിയ തുകമാത്രമാണ് പഞ്ചായത്ത് നല്‍കിയത്. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേടിയതാണ്. വാര്‍ഡിനെ അവഗണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രാജി സന്തോഷ് പറഞ്ഞു. നിരാഹാര സമരത്തിന് പിന്തുണയുമായി പഞ്ചായത്ത് പാര്‍ലമ​െൻററി പാര്‍ട്ടി ലീഡര്‍ ബാബു പുത്തനങ്ങാടി, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, തോപ്പില്‍ അബു, കെ.കെ. ജമാല്‍ എന്നിവര്‍ എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story