Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജസ്​ഥാനിലെ അറുകൊല;...

രാജസ്​ഥാനിലെ അറുകൊല; കേസ്​ ബംഗാളിലേക്ക്​ മാറ്റണമെന്ന്​ കുടുംബം

text_fields
bookmark_border
ന്യൂഡൽഹി: രാജസ്ഥാനിലെ രാജസമന്ദറിൽ അഫ്റസൂൽ എന്ന യുവാവിനെ അറുകൊലക്ക് വിധേയമാക്കിയ കേസ് ബംഗാൾ ഹൈകോടതിയിലേക്ക് മാറ്റണമെന്ന് കുടുംബം. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലേക്ക് പോവാൻതന്നെ ഭയമാണെന്നും അവിടെ േപായി കേസ് നടത്താനുള്ള സാമ്പത്തിക ഭാരം താങ്ങാൻ കുടുംബത്തിന് ആവില്ലെന്നും അഫ്റസൂലി​െൻറ സഹോദരൻ റൂം ഖാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബംഗാൾ ഹൈകോടതിയിലും സുപ്രീംകോടതിയിലും ഹരജി നൽകും. സംസ്ഥാന മനുഷ്യാവകാശ കമീഷനെയും സമീപിക്കും. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അഫ്റസൂലി​െൻറ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഫ്റസൂലി​െൻറ നാട്ടുകാരും േയാഗം ചേർന്ന് കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ചർച്ച ചെയ്തിരുന്നു. കൊൽക്കത്തയിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള മാൽഡയിലെ സായിദ്പുരിലാണ് അഫ്റസൂലി​െൻറ വീട്. ജോലി തേടി 14ാം വയസ്സിലാണ് അഫ്റസൂൽ രാജസ്ഥാനിലെ രാജസമന്ദറിൽ എത്തിയത്. കൊലയാളിക്ക് വധശിക്ഷ വാങ്ങി നൽകുംവരെ നിയമപോരട്ടം നടത്തുമെന്നും അവർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story