Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2017 5:29 AM GMT Updated On
date_range 2017-12-11T10:59:59+05:30EA 100 എസ്.എ. ഫരീദ്: ഒാർമയായത് സ്വപ്നങ്ങൾ ബാക്കിയാക്കി
text_fieldsആലുവ: 'ഒരു ഡയലോഗ്, ഒരു േക്ലാസപ് ഒന്നോ രണ്ടോ സീൻ' അന്തരിച്ച നടൻ എസ്.എ. ഫരീദിനെ കുറിച്ച് നടൻ മമ്മൂട്ടി വിശേഷിപ്പിച്ച വാക്കുകളാണിത്. സിനിമ ലോകത്ത് വലിയ സ്വപ്നങ്ങൾ കാണുകയും ചെറുവേഷങ്ങൾ മാത്രം ലഭിക്കുകയും ചെയ്ത നടനാണ് അദ്ദേഹം. ആലുവ സെൻറ് മേരീസ് ഹൈസ്കൂൾ നാടകങ്ങളിലൂടെയും പ്രഛന്നവേഷ മത്സരങ്ങളിലൂടെയും കലാരംഗെത്തത്തിയത്. 1951ൽ ആലുവ വൈ.എം.സി.എ ഡ്രാമാറ്റിക് ക്ലബിെൻറ ആഭിമുഖ്യത്തിൽ പൊൻകുന്നം വർക്കിയുടെ പൂജ, പ്രേമവിപ്ലവം എന്നീ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സിനിമ നടൻ, പത്രപ്രവർത്തകൻ, ചലച്ചിത്ര നിരൂപകൻ, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1954ൽ രക്തബന്ധം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഇദ്ദേഹം 85ൽപരം ചിത്രങ്ങളിൽ അഭിനയിച്ചു. 'സുബൈദ' (1965) യിലെ പ്രഫ. മൊയ്തു എന്ന കഥാപാത്രമാണ് മികച്ചവേഷം. ആനുകാലികമാസികകളിലൂടെ ശിവരാത്രി, ക്രിസ്മസ് സമ്മാനം, സ്നേഹത്തിെൻറ വില, കുറെ പഴയ ഒാർമകൾ, അവളുടെ ചിന്തകൾ എന്നീ കഥകൾ വായനക്കാരിലെത്തി. മർച്ചൻറ് നേവിയിലെ ഉദ്യോഗം കൊണ്ട് വിദേശരാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച ഫരീദ് വിദേശ ചിത്രങ്ങളെക്കുറിച്ച് ഇന്ത്യൻ പത്രങ്ങളിൽ എഴുതിയിരുന്നു. ഇന്ത്യൻ ചിത്രങ്ങളായ ന്യൂസ്പേപ്പർ ബോയ്, നീലക്കുയിൽ എന്നീ സിനിമകളെ കുറിച്ച് മുംബൈയിലെ ഭാരത് ജ്യോതി, പ്രീ പ്രസ് ജേണൽ എന്നീ പത്രങ്ങളിൽ ആദ്യം അഭിപ്രായം കുറിച്ചത് ഫരീദാണ്.
Next Story