Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏരിയ സെക്രട്ടറിയായി...

ഏരിയ സെക്രട്ടറിയായി എം.ആർ. പ്രഭാകരനെ വീണ്ടും തെരഞ്ഞെടുത്തു

text_fields
bookmark_border
മൂവാറ്റുപുഴ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സി.പി.എം ഏരിയ സെക്രട്ടറിയായി എം.ആർ. പ്രഭാകരനെ വീണ്ടും തെരഞ്ഞെടുത്തു. 20 അംഗ ഏരിയ കമ്മിറ്റിയെയും 22 അംഗ ജില്ല പ്രതിനിധികളെയും യോഗം തെരഞ്ഞെടുത്തിട്ടുണ്ട്. ഒന്നരപ്പതിറ്റാണ്ടോളം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.എം. ഗോപിയടക്കമുള്ള അഞ്ചുപേരെ ഒഴിവാക്കി പകരം നാലുപേരെ പുതുതായി ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപവത്കരിച്ചത്. ഗോപിക്കു പുറേമ ഭവാനി ഉത്തരൻ, യു.പി. വർക്കി, വി.കെ. വിജയൻ, എസ്. വിജയചന്ദ്രൻ എന്നിവരെയാണ് ഒഴിവാക്കിയത്. നിലവിൽ ജില്ല കമ്മിറ്റി അംഗമായ ഗോപി കോട്ടമുറിക്കലിെനയും ഏരിയ കമ്മിറ്റിയിൽനിന്നൊഴിവാക്കി. ഏരിയ കമ്മിറ്റി അംഗങ്ങൾ: എം.ആർ. പ്രഭാകരൻ, ടി.എൻ. മോഹനൻ, എം.എ. സഹീർ, കെ.പി. രാമചന്ദ്രൻ, കെ.എൻ. ജയപ്രകാശ്, സാബു ജോസഫ് ചാലിൽ, ഷാജു വടക്കൻ, കെ.എം. മത്തായി, സജി ജോർജ്, ആർ. രാകേഷ്, യു.ആർ. ബാബു, ജോർജ് കെ. കുരുവിള, ബാബു ഐസക്, സി.കെ. സോമൻ, എം.പി. ലാൽ, സാബു ജോസഫ് വാളകം, വി.ആർ. ശാലിനി, ഷാലി ജെയിൻ, കെ.ടി. രാജൻ, കെ.എസ്. റഷീദ്.
Show Full Article
TAGS:LOCAL NEWS 
Next Story