Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരന്തബാധിതമേഖലയില്‍...

ദുരന്തബാധിതമേഖലയില്‍ ശുചീകരണം സജീവം

text_fields
bookmark_border
െകാച്ചി: ദുരന്തബാധിതമേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം. ഞായറാഴ്ച ചെല്ലാനത്ത് 319 വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. 13-ാം വാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ച ആറു വീടുകള്‍ കണ്ടെത്തി. 292 സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി. 278 ഒ.ആർ.എസ് പാക്കറ്റ് വിതരണം ചെയ്തു. 11 സെപ്റ്റിക് ടാങ്കുകള്‍ ശുചീകരിച്ചു. 211 സ്ഥലങ്ങളില്‍ ലഘുലേഖ നൽകി. 37 സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. 22 ജീവനക്കാരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വൈപ്പിനില്‍ മാലിപ്പുറം സി.എച്ച്‌.സിയുടെ നേതൃത്വത്തില്‍ 150 വീടുകള്‍ സന്ദര്‍ശിച്ചു. കേടുപാടുകള്‍ സംഭവിച്ച ഏഴ് വീടുകള്‍ സംഘം സന്ദര്‍ശിച്ചു. എട്ട് സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കി. 60 സ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. തൊഴിലുറപ്പ് പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വൈപ്പിനില്‍ 1,144 വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. 172 ടോയ്‌ലെറ്റുകള്‍ തകര്‍ന്നു. മൂന്ന് വീടുകളില്‍ അണുനശീകരണം നടത്തി. കുടുംബശ്രീ, തൊഴിലുറപ്പ്, ആശ പ്രവര്‍ത്തകരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വൈറ്റില മേൽപാലം നിർമാണം ഭാവി വികസനത്തിന് പ്രയോജനപ്പെടും വിധമല്ല- -ആം ആദ്മി പാര്‍ട്ടി കൊച്ചി: വൈറ്റില മേൽപാല നിർമാണം ഭാവി വികസനത്തിന് പ്രയോജനപ്പെടും വിധമല്ലെന്ന് ആം ആദ്മി പാർട്ടി. മെട്രോപോളിറ്റന്‍ പ്രദേശമായി വളരുന്ന കൊച്ചിയുടെ ഭാവി വികസനത്തിന് ഉപകരിക്കും വിധമോ, പ്രയോജനപ്പെടുന്ന തരത്തിലോ അല്ല നിർമാണം നടക്കാൻ പോകുന്നത്. ഇടപ്പള്ളി മേൽപാല രൂപകൽപനയില്‍ വന്ന ഗുരുതരമായ പിഴവ് വൈറ്റിലയില്‍ ആവര്‍ത്തിക്കരുെതന്ന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഇടപ്പള്ളിയില്‍ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രതയുള്ള റൂട്ടിനെ ഒഴിവാക്കി ചില സ്വകാര്യ സ്ഥാപനങ്ങളുടെ താൽപര്യം സംരക്ഷിക്കാന്‍ താരതമ്യേന വാഹന സാന്ദ്രത കുറഞ്ഞ ദിശയിലാണ് ഫ്ലൈ ഓവര്‍ പണിതെതങ്കില്‍, വൈറ്റിലയില്‍ ഭാവിയിലുണ്ടാകാവുന്ന വന്‍ തോതിലുള്ള വികസനവും ഗതാഗത വളര്‍ച്ചയും പരിഗണിക്കാതെയാണ് അലൈന്‍മ​െൻറ് തീരുമാനിച്ചത്. അടുത്ത അന്‍പത് വര്‍ഷത്തേക്കുള്ള ഗതാഗത സംവിധാനങ്ങൾ മുന്നിൽ കണ്ട് ഫ്ലൈഓവര്‍ വൈറ്റിലയില്‍ രൂപകൽപന ചെയ്യണമെന്ന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ആം ആദ്മി പാര്‍ട്ടി വൈറ്റിലയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ വാർത്ത കുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story