Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമേരിക്കയിൽനിന്നെത്തി...

അമേരിക്കയിൽനിന്നെത്തി വീണ്ടും വിവാഹിതരായി

text_fields
bookmark_border
പറവൂർ: ക്ഷേത്രാചാരപ്രകാരം വീണ്ടം വിവാഹിതരാകണമെന്ന അമേരിക്കൻ ദമ്പതികളുടെ മോഹങ്ങൾക്ക് സാഫല്യമായി. ജെ.ജെ. ടാറ്റം, ഡാനിയേൽ എന്നിവരാണ് ഹൈന്ദവ ആചാരപ്രകാരം മംഗല്യവതികളായത്. ഞായറാഴ്ച 11.30നുള്ള ശുഭമുഹൂർത്തത്തിൽ ടാറ്റം ഡാനിയേലി​െൻറ കഴുത്തിൽ മിന്നുചാർത്തി. അമേരിക്കയിലെ ബ്ലൂസ് മ്യൂസിക് ബാൻഡിലെ ഗിറ്റാറിസ്്്റ്റാണ് ടാറ്റം. ബിസിനസുകാരിയാണ് ഡാനിയേൽ. ഇരുവരും മുമ്പ് വിവാഹിതരായതാണ്. ഹൈന്ദവ ആചാരപ്രകാരം വിവാഹിതരാകണമെന്ന ആഗ്രഹത്തി​െൻറ സഫലീകരണമായിരുന്നു പുതിയ ചടങ്ങ്. വരൻ ജുബ്ബയും മുണ്ടും വധു സാരിയും അണിഞ്ഞാണ് വിവാഹവേദിയിലെത്തിയത്. താലികെട്ടിനുശേഷം ഇരുവരും പരസ്പരം മാലയിട്ടു. ഭാരതീയസംസ്കാരത്തിലും ഹൈന്ദവ ആചാരങ്ങളിലും തൽപരരാണ് ഇരുവരും. അമേരിക്കയിലെ വീട്ടിൽ ഭദ്രകാളിയുടെയും ഗണപതിയുടെയും ചിത്രങ്ങളും ശിൽപങ്ങളുമുണ്ട്. ക്ഷേത്രത്തിൽവെച്ച് വിവാഹിതരാകണമെന്ന ആഗ്രഹമുണ്ടായപ്പോൾ പരിചയക്കാരനായ പറവൂർ സ്വദേശി മനോജ് പൊതുവാളുമായി ബന്ധപ്പെട്ടു. മനോജി​െൻറ നേതൃത്വത്തിലാണ് വെളുത്താട്ട് ക്ഷേത്രത്തിൽ വിവാഹത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്തത്. വിവാഹശേഷം സ്നേഹവിരുന്ന്, സംഗീതപരിപാടി എന്നിവയുണ്ടായിരുന്നു. വധൂവരന്മാർ ആദ്യമായാണ് ഇന്ത്യയിലെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story