Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിക്കേറ്റയാളെ...

പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാർ അപകടത്തിൽപെട്ടു

text_fields
bookmark_border
പറവൂർ: ബൈക്കിൽനിന്ന് വീണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്്റ്റിലും മതിലിലും ഇടിച്ചു. ഞായറാഴ്ച പുലർച്ചെ മൂേന്നാടെ പെരുമ്പാടന്ന -ഏഴിക്കര റോഡിൽ കെടാമംഗലം ഷാപ്പുപടിക്ക് സമീപത്താണ് അപകടം. രണ്ടു വൈദ്യുതി പോസ്്റ്റ് തകർത്തശേഷം ഇന്നോവ കാർ മതിലിലിടിച്ചു മറിഞ്ഞു. ഇന്നോവയുടെ മുൻഭാഗം തകർന്നെങ്കിലും കാറിലെ എയർ ബാഗുകൾ പ്രവർത്തിച്ചതിനാൽ യാത്രക്കാർക്ക് കാര്യമായ പരിക്കേറ്റില്ല. ഏഴിക്കര സ്വദേശികളായ മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പോസ്്റ്റുകൾ തകർന്നതിനാൽ മേഖലയിൽ വൈദ്യുതിതടസ്സമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story