Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്ഷാദൗത്യം​ കൈവിട്ട...

രക്ഷാദൗത്യം​ കൈവിട്ട ഒരാടിനെ തേടുന്ന വലിയ ഇടയ​െൻറ മനസ്സുമായി ^മുഖ്യമന്ത്രി

text_fields
bookmark_border
രക്ഷാദൗത്യം കൈവിട്ട ഒരാടിനെ തേടുന്ന വലിയ ഇടയ​െൻറ മനസ്സുമായി -മുഖ്യമന്ത്രി കൊച്ചി: നൂറ് ആടുകളിൽ കൈവിട്ടുപോയ ഒന്നിനെ തേടിപ്പോകുന്ന വലിയ ഇടയ​െൻറ മനസ്സുമായാണ് സർക്കാർ ഓഖി ചുഴലിക്കാറ്റിൽ രക്ഷാദൗത്യം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെപ്പേരെ രക്ഷിച്ചെടുക്കാനായെങ്കിലും ചിലർ കൈവിട്ടുപോയി. തീരങ്ങളിലെ കണ്ണീരൊപ്പണം. അവർക്ക് ആശ്വാസം എത്തിക്കണം. ഈ സമയത്ത് പങ്കുവെപ്പി​െൻറ മനോഭാവമാണ് പുലർത്തേണ്ടത്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ട ഈ ഘട്ടത്തിൽ അത് ചെയ്തില്ലെങ്കിൽ മറ്റൊരു ഘട്ടം ഉണ്ടാകില്ല. കണ്ണീർ സ്വാഭാവികമാെണന്നും കണ്ണീരിനാൽ മുന്നിലുള്ള വഴി കാണാത്ത അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് അപ്പം അയ്യായിരം പേർക്കാണ് യേശു പങ്കുെവച്ചത്. പങ്കുവെക്കലിേൻറതായ ജീവിതമായിരുന്നു യേശുവിേൻറത്. മറ്റുള്ളവർക്കു വേണ്ടി കരുതൽ ഉണ്ടാകേണ്ട സമയമാണിതെന്നും സർക്കാറി​െൻറ സാമൂഹിക സുരക്ഷ മിഷനുകൾക്ക് ക്രൈസ്തവ കാഴ്ചപ്പാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈൻ ഡ്രൈവിൽ സി.എസ്.െഎ ഇൻറർനാഷനലി​െൻറ 20ാം വാർഷികാഘോഷവും നാലാമത് മഹസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story