Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്​ താക്കോൽദാനം

വീട്​ താക്കോൽദാനം

text_fields
bookmark_border
നെട്ടൂർ: ബൈത്തുന്നൂർ സൗജന്യ ഭവന പദ്ധതിയുടെ ഭാഗമായി എം.ഇ.എസ് ജില്ല കമ്മിറ്റിയും നെട്ടൂർ യൂനിറ്റും ചേർന്ന് നിർമിച്ചുനൽകിയ വീടി​െൻറ താക്കോൽദാനം എം. സ്വരാജ് എം.എൽ.എ നിർവഹിച്ചു. നെട്ടൂർ വിളക്കശ്ശേരിയിൽ ആസാദി​െൻറ കുടുംബത്തിനാണ് വീട് നൽകിയത്. പൊതുസമ്മേളനം എം.ഇ.എസ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് കെ.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.എം. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം. അലി, ജില്ല സെക്രട്ടറി എം.എം. അഷ്റഫ്, മഹല്ല് ജമാഅത്ത് ഖതീബ് മുഹമ്മദ് ഹസൻ ഫൈസി, മരട് നഗരസഭ അധ്യക്ഷ സുനില സിബി, വൈസ് ചെയർമാൻ ജബ്ബാർ പാപ്പന, കൗൺസിലർമാരായ ബോബൻ നെടുംപറമ്പിൽ, ജമീല മുഹമ്മദ്, ബിനു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story