Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2017 5:26 AM GMT Updated On
date_range 11 Dec 2017 5:26 AM GMTനേത്ര^ദന്ത പരിശോധന ക്യാമ്പ്
text_fieldsbookmark_border
നേത്ര-ദന്ത പരിശോധന ക്യാമ്പ് നെട്ടൂർ: ബി.ജെ.പി നെട്ടൂർ ഏരിയ കമ്മിറ്റിയുടെയും മിത്ര ഈക്വൽ ഓപ്പർച്യൂനിറ്റീസ് ട്രസ്റ്റിെൻറയും ആഭിമുഖ്യത്തിൽ നെട്ടൂർ അറക്കൽ മഹാകാളി ക്ഷേത്രം ഹാളിൽ സൗജന്യ നേത്ര -ദന്ത പരിശോധന ക്യാമ്പ് നടത്തി. എറണാകുളം ഗിരിധർ കണ്ണാശുപത്രി, ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ വനിത വിഭാഗം കൊച്ചിൻ ബ്രാഞ്ച് എന്നിവയിലെ 14 ഡോക്ടർമാർ ക്യാമ്പിൽ പരിശോധിച്ചു. യു. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പത്മജ എസ്.മേനോൻ മുഖ്യപ്രഭാഷണം നടത്തി. സുബീഷ് കെ.എസ്., വി.ജി. അനിൽകുമാർ, ടി.എ. കൃഷ്ണൻ, ബാബു തണ്ടാശ്ശേരി, ഇ.ബി. സുദർശൻ, എം.കെ. സുരേഷ്കുമാർ, കെ. അഭിലാഷ്, കെ.ജി. സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. നടുറോഡിൽ ലോറി: അപകട ഭീഷണി കുമ്പളം: ദേശീയപാത കുമ്പളം ടോൾ പ്ലാസക്ക് സമീപം നടുറോഡിൽ ലോറി ബ്രേക്ക് ഡൗണായി കിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. വൈറ്റില ഭാഗത്തേക്ക് പോകുന്ന ദിശയിൽ അമിതഭാരം കയറ്റിയ തടിലോറിയാണ് പണിമുടക്കി കിടക്കുന്നത്. ശനിയാഴ്ച രാത്രി മുതലാണ് നടുറോഡിൽ ലോറി കിടക്കുന്നത്. എൻജിൻ തകരാറാണ് കാരണം. അരൂരിൽ റോഡ് പണിമൂലം ഗതാഗത തടസ്സവുമുണ്ട്. ഇത് കുമ്പളത്തും ഗതാഗത തടസ്സമുണ്ടാക്കുന്നു. ഇതിനിടെ ലോറി റോഡിൽ കടക്കുന്നത് കൂടുതൽ കുരുക്കിനിടയാക്കുന്നതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story