Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിസിനസ്​: കല്യാൺ...

ബിസിനസ്​: കല്യാൺ ജ്വല്ലേഴ്സ്​ 118ാമത്തെ ഷോറൂം മല്ലേശ്വരത്ത്

text_fields
bookmark_border
കൊച്ചി: കല്യാൺ ജ്വല്ലേഴ്സ് കർണാടകയിലെ മല്ലേശ്വരത്ത് പുതിയ ഷോറൂം തുറന്നു. ബ്രാൻഡ് അംബാസഡർമാരായ ശിവരാജ്കുമാർ, പ്രഭു ഗണേശൻ, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും പങ്കെടുത്തു. ബംഗളൂരുവിലെ കല്യാണി​െൻറ നാലാമത്തെ ഷോറൂമാണിത്. കർണാടകയിൽ ഇതോടെ 13 ഷോറൂമായി. ഉപഭോക്താക്കൾക്ക് മതിപ്പുളവാക്കുന്ന ഷോപ്പിങ് അനുഭവമാണ് ലക്ഷ്യമിടുന്നതെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഗുണമേന്മയുള്ള ആഭരണങ്ങൾ, വിപുലമായ ഡിസൈൻ, മികച്ച സേവനം എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെങ്ങുനിന്നുമുള്ള കല്യാൺ ജ്വല്ലേഴ്സി​െൻറ സ്വർണം, ഡയമണ്ട് ആഭരണങ്ങൾ, അൺകട്ട്, പ്രഷ്യസ് സ്റ്റോൺ പതിച്ച ആഭരണങ്ങൾ ഇവിടെനിന്ന് വാങ്ങാമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story