Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ നഗരത്തിൽ...

ആലുവ നഗരത്തിൽ ഭിക്ഷാടനമാഫിയ വർധിക്കുന്നതായി പരാതി

text_fields
bookmark_border
ആലുവ: നഗരത്തിൽ മണപ്പുറം കേന്ദ്രമാക്കി ഭിക്ഷാടനമാഫിയകളും കുറ്റവാളികളും വർധിക്കുന്നതായി പരാതി. പകൽ ശാരീരികപ്രശ്നങ്ങൾ പറഞ്ഞ് നഗരത്തിലും മറ്റും ഭിക്ഷാടനം നടത്തുന്ന ഇക്കൂട്ടർ രാത്രി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇവർ തമ്മിൽ സംഘർഷവും മറ്റുള്ളവരെ സംഘംചേർന്ന് ആക്രമിക്കലും പതിവാണ്. നഗരത്തിൽ ബൈപാസ് അടിപ്പാതയിലും സ്വകാര്യ ബസ്സ്‌റ്റാൻഡ്‌ പരിസരത്തുമാണ് പകൽ ഇവർ തമ്പടിക്കുന്നത്. ഭിക്ഷാടനമാഫിയയെ തുരത്താൻ വിവിധ പ്രദേശങ്ങളിൽ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. മലയാളികളും ഇതരസംസ്ഥാനക്കാരും ഭിക്ഷക്കാരിൽ ഉൾപ്പെടുന്നു. ഇവരോടൊപ്പമുള്ള കുട്ടികൾ സ്വന്തം മക്കൾതന്നെയാണെന്നോ എന്നതിൽ ദുരൂഹതയുണ്ട്. മണപ്പുറത്ത് പൊലീസ് ഔട്ട് പോസ്റ്റ് രാത്രിയിൽ സേവനമില്ല. ശബരിമല സീസൺ പ്രമാണിച്ച് മണപ്പുറത്ത് ഭിക്ഷാടകരുടെ എണ്ണത്തിൽ വർധനയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story