Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൃദയാഘാതം: ആലുവ...

ഹൃദയാഘാതം: ആലുവ സ്വദേശി ദമ്മാമിൽ മരിച്ചു

text_fields
bookmark_border
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് ആലുവ സ്വദേശി ദമ്മാമിൽ മരിച്ചു. ചൊവ്വര തുമ്പകടവ് സ്വദേശി ഫാസിൽ അബ്ദുല്ലകുട്ടിയാണ് (32) മരിച്ചത്. വല്ലോട്ട്‌പൊടി അബ്ദുല്ല കുട്ടി-സാബിദ ദമ്പതികളുടെ മകനാണ്. സൗദി മീഡിയ സിറ്റി എന്ന സ്വകാര്യ കമ്പനിയിൽ ടെക്‌നീഷ്യനായിരുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചിന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. ഭാര്യ: ഫാത്തിമ. മകള്‍ ഫര്‍ഹ ഫാസില്‍. ഏക സഹോദരി: ഷമീറ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story