കേരള കോൺഗ്രസ്^എമ്മിൽനിന്ന്​ രാജി​െവച്ചു

05:42 AM
07/12/2017
കേരള കോൺഗ്രസ്-എമ്മിൽനിന്ന് രാജിെവച്ചു ചെങ്ങന്നൂർ: കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോസ് പുതുവന, സജി വെള്ളവന്താനം എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പാർട്ടിയിൽനിന്ന് രാജിെവച്ചു. അഴിമതിക്കും കുടുംബാധിപത്യത്തിനുമെതിരെയാണ് ഈ തീരുമാനമെന്ന് അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കറിയ തോമസ് വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കും. യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന വൈസ് പ്രസിഡൻറും ചെങ്ങന്നൂർ നഗരസഭ കൗൺസിലറുമായ ജേക്കബ് വഴിയമ്പലം, യൂത്ത് ഫ്രണ്ട് ജില്ല സെക്രട്ടറി വിപിൻ ജോർജ്, ആല മണ്ഡലം പ്രസിഡൻറ് തമ്പി വാഴോലിൽ, മുൻ വൈസ് പ്രസിഡൻറ് തോമസ് ചാരുപറമ്പിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വൈദ്യുതി മുടങ്ങും ഹരിപ്പാട്: കരുവാറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊട്ടാരവളവ്, കൽപകവാടി, കന്നുകാലി പാലം, എസ്.എൻ ജങ്ഷൻ, എസ്.എൻ കടവ്, വഴിയമ്പലം, ഊട്ടുപറമ്പ്, ടി.ബി ജങ്ഷൻ എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. എസ്.ഐ.ഒ ദക്ഷിണകേരള സമ്മേളനം: പ്രചാരണജാഥ സമാപനം കായംകുളത്ത് കായംകുളം: 'വിശ്വാസം അഭിമാനമാണ്, സാഹോദര്യം പ്രതിരോധമാണ്' എന്ന പ്രമേയത്തിൽ എസ്.ഐ.ഒ ദക്ഷിണകേരള സമ്മേളനം 23ന് കൊല്ലത്ത് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തുനിന്ന് സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് നയിക്കുന്ന തെക്കൻമേഖല ജാഥയും ഇടുക്കിയിൽനിന്ന് ജനറൽ സെക്രട്ടറി തൗഫീഫ് മമ്പാട് നയിക്കുന്ന വടക്കൻ മേഖല വാഹനജാഥയും ഞായറാഴ്ച കായംകുളത്ത് സമാപിക്കും. വൈകീട്ട് 6.30ന് കോളജ് ജങ്ഷനിൽ സമാപനസമ്മേളനം നടക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതിക്ക് രൂപംനൽകി. യു. ഷൈജു (ജന. കൺ), നസീർ ഹമീദ് (നഗരി), എ.എ. നാസർ (സ്വീകരണം), അഷ്റഫ് കാവേരി (പ്രോഗ്രാം), കെ.ജെ. സലീം (ഭക്ഷണം), മുർഷിദ് (പ്രചാരണം), മഹ്മൂദ് (പ്രതിനിധി). ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. ആദിൽ നേതൃത്വം നൽകി. ജില്ല പ്രസിഡൻറ് ഫാജിദ് ഇഖ്ബാൽ, ഏരിയ പ്രസിഡൻറ് മുർഷിദ് എന്നിവർ സംബന്ധിച്ചു.
COMMENTS