Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:42 AM GMT Updated On
date_range 7 Dec 2017 5:42 AM GMTബാബരി മസ്ജിദ് തകർക്കപ്പെട്ടത് കറുത്ത ഏട്
text_fieldsbookmark_border
കായംകുളം: ബാബരി മസ്ജിദ് തകർക്കപ്പെട്ടത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണെന്നും മതേതര-ജനാധിപത്യ ആശയങ്ങൾക്ക് മേലുള്ള ഗുരുതര ആഘാതമാണതെന്നും എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം എസ്. സീതിലാൽ. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിെൻറ വാർഷികദിനം എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) അഖിലേന്ത്യാതലത്തിൽ കരിദിനമാചരിക്കുന്നതിെൻറ ഭാഗമായി കായംകുളത്ത് നടന്ന പ്രകടനവും പ്രതിഷേധയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്കൽ സെക്രട്ടറി എൻ.ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. കെ. ശിവൻകുട്ടി, കെ.ആർ. ഓമനക്കുട്ടൻ, ടി. കോശി, എം. മുരളി, എൻ. ഉദയകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story