Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതീരമേഖലക്കായി...

തീരമേഖലക്കായി സ്വതന്ത്രചുമതലയുള്ള മന്ത്രാലയം വേണം- ^കെ.സി.ബി.സി

text_fields
bookmark_border
തീരമേഖലക്കായി സ്വതന്ത്രചുമതലയുള്ള മന്ത്രാലയം വേണം- -കെ.സി.ബി.സി കൊച്ചി: ചുഴലിക്കാറ്റും കടല്‍ക്ഷോഭവുംമൂലം ദുരിതത്തിലായ തീരദേശങ്ങളിലെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും തീരമേഖലയുടെ വിഷയങ്ങള്‍ കൈകാര്യംചെയ്യാൻ കേന്ദ്രത്തിൽ സ്വതന്ത്രചുമതലയുള്ള മന്ത്രാലയം രൂപവത്കരിക്കണമെന്നും കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡൻറ് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അറിയിക്കും. കേരളത്തിലുണ്ടായത് ദേശീയദുരന്തമായി പ്രഖ്യാപിക്കണം. സമഗ്ര വികസനത്തിനായി പുനരധിവാസ പാക്കേജ് ആവിഷ്കരിക്കണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മത്സ്യ- തീരദേശ വികസന അതോറിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മ​െൻറ് തുടങ്ങിയ സംവിധാനങ്ങളെ കാര്യക്ഷമമായി ഏകോപിപ്പിക്കണം. ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭാരതസഭയില്‍ 10ന് പ്രാര്‍ഥനാദിനം ആചരിക്കുമെന്നും കെ.സി.ബി.സിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.ബി.സി.ഐ പ്രസിഡൻറ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ, കെ.സി.ബി.സി െഡപ്യൂട്ടി സെക്രട്ടറി ഡോ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story