Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിൽ 11ന്​...

ജില്ലയിൽ 11ന്​ ഒാ​േട്ടാ, ടാക്​സി പണിമുടക്ക്​

text_fields
bookmark_border
കൊച്ചി: ജില്ലയിലെ ഒാേട്ടാ, ടാക്സി യൂനിയനുകൾ ഇൗ മാസം 11ന് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ പണിമുടക്ക് നടത്തും. എറണാകുളം സൗത്ത്, നോർത്ത്, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ ഒാൺലൈൻ ടാക്സികൾക്ക് പെർമിറ്റ് അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഭീമമായ തുക കെട്ടിെവച്ചാണ് തങ്ങൾ പാർക്കുചെയ്യുന്നതെന്നും ഒാൺലൈൻ ടാക്സികൾക്ക് പെർമിറ്റ് നൽകുന്നതിലൂടെ തങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് ഒാേട്ടാ, ടാക്സി തൊഴിലാളികൾ പറയുന്നത്. എന്നാൽ, സ്മാർട്ട് ഫോൺ കൈവശമില്ലാത്ത സാധാരണക്കാരനായ യാത്രക്കാരനും ഒാൺലൈൻ ടാക്സിയുടെ പ്രയോജനം ലഭ്യമാക്കാനാണ് റെയിൽേവ അധികൃതർ സ്റ്റേഷനിൽ ഒാൺലൈൻ ടാക്സിക്കാർക്കും പാർക്കിങ് പെർമിറ്റ് അനുവദിച്ചത്. ബംഗളൂരു, മംഗളൂരു, കോയമ്പത്തൂർ സ്റ്റേഷനുകളിൽ ഒാൺലൈൻ ടാക്സികൾക്ക് പാർക്കിങ് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ ജില്ലകളിലും പദ്ധതി നടപ്പാക്കാൻ ഉദ്ദേശ്യമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story