Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:38 AM GMT Updated On
date_range 2017-12-07T11:08:59+05:30കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം: സാഹിത്യോത്സവത്തിന് തുടക്കമായി
text_fieldsഎഴുത്തുകാരും കലാകാരന്മാരും ഭീതിയിൽ -വോൾഗ കൊച്ചി: സാഹിത്യം വേർതിരിവുകൾ ഇല്ലാതാക്കുമെന്ന് തെലുങ്ക് എഴുത്തുകാരി വോൾഗ. ജനങ്ങളെ ഐക്യത്തോടെ നിർത്താൻ കഴിയുന്ന ശക്തമായ മാധ്യമമാണ് സാഹിത്യമെന്നും അവർ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന കൊച്ചി സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യത്തിെൻറ ജനാധിപത്യമുഖം നഷ്ടപ്പെടുകയാണ്. ജനാധിപത്യബോധം ഉൾക്കൊള്ളുന്നതിന് പകരം ജനം അക്രമത്തിലേക്ക് തിരിയുന്നു. കൽബുർഗിയും ഗൗരി ലങ്കേഷും പറഞ്ഞ അഭിപ്രായങ്ങൾ ചിലർക്ക് സ്വീകാര്യമല്ലായിരുന്നു എന്നതിെൻറ പേരിൽ അവർ വധിക്കപ്പെട്ടു. എഴുത്തുകാരും ബുദ്ധിജീവികളും കലാകാരന്മാരും ഭീതിയിലാണ്. ഹൃദയം തുറന്ന് സംസാരിക്കാൻ അവർക്ക് കഴിയുന്നില്ല. ശ്രീകുമാരി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരതി ശിവജി മുഖ്യാതിഥിയായി. അഖിനേനി കുടുംബറാവു, എം. ശശിശങ്കർ, ഡോ. സിസ്റ്റർ വിനിത, ആനന്ദ് സുബ്രഹ്മണി എന്നിവർ സംസാരിച്ചു. വ്യാജമരുന്ന് വിൽക്കാൻ ഗൂഢസംഘം പ്രവർത്തിക്കുന്നു -വി.ഡി. സതീശൻ കൊച്ചി: മരുന്നുകളുടെ ലോകം ഭയാനകമാണെന്ന് വി.ഡി. സതീശൻ എം.എൽ.എ. രോഗം മാറ്റാനുള്ളതല്ല, പുതിയ രോഗങ്ങൾ വരുത്താനുള്ള മരുന്നുകളാണ് ഇപ്പോൾ ലഭിക്കുന്നത്. സംസ്‌ഥാനത്ത് വ്യാജമരുന്നുകൾ സുലഭമാണ്. ഇതിന് മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ ഭാഗമായി നടന്ന മാധ്യമ പുരസ്‌കാര സമർപ്പണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബിനെ പ്രഫ. എം.കെ. സാനു ആദരിച്ചു. നർമബോധമാണ് എഴുത്തുകാർക്ക് വേണ്ടതെന്നും ആ ഫലിതബോധം തോമസ് ജേക്കബിന് ഉണ്ടെന്നും എം.കെ. സാനു പറഞ്ഞു. മാധ്യമ പുരസ്‌കാരങ്ങൾക്ക് അർഹനായ മാതൃഭൂമി ടി.വിയിലെ കണ്ണൻ നായർക്കും കൈരളി ടി.വിയിലെ കെ. രാജേന്ദ്രനും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. രാജേന്ദ്രന് വേണ്ടി സഹോദരി അർച്ചന പുരസ്കാരം ഏറ്റുവാങ്ങി. കാലടി സർവകലാശാല മുൻ വി.സി ഡോ. എം.സി. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ, കെ.വി.എസ്. ഹരിദാസ്, ജെ. വിനോദ്‌കുമാർ എന്നിവർ സംബന്ധിച്ചു.
Next Story