Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:35 AM GMT Updated On
date_range 2017-12-07T11:05:58+05:30കാംകോ പ്രതിസന്ധിയിലെന്ന്; െഎ.എൻ.ടി.യു.സി പ്രക്ഷോഭത്തിന്
text_fieldsഅങ്കമാലി: ധൂർത്തും കെടുകാര്യസ്ഥതയും മൂലം പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപറേഷൻ (കാംകോ) പ്രതിസന്ധിയിലായതായി ആരോപിച്ച് െഎ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വകുപ്പ് മന്ത്രിയുടെയും ബോർഡ് അംഗങ്ങളുടെയും നിരുത്തരവാദ സമീപനമാണ് കമ്പനിയെ തകർച്ചയുടെ വക്കിലെത്തിച്ചതെന്ന് കാംകോ െഎ.എൻ.ടി.യു.സി യൂനിയൻ പ്രസിഡൻറ് പി.ജെ. ജോയി കുറ്റപ്പെടുത്തി. 25 കോടി മുടക്കി പുതുതായി തുടങ്ങിയ മിനിട്രാക്ടറിെൻറ പ്രവർത്തനം നിലച്ചത് അധികൃതരുടെ പിടിപ്പുകേടാണ്. പുതിയ ഉൽപന്നമായ വാട്ടർ പമ്പ് സെറ്റിെൻറ പ്രവർത്തനവും അവതാളത്തിലാണ്. സ്പെയർപാർട്ടുകൾ യഥാസമയം ലഭ്യമാക്കാത്തതിനാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായി. ഇതുമൂലം കോടികളുടെ നഷ്ടമാണ്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും കാംകോയുടെ കൊയ്ത്ത് മെതി യന്ത്രത്തിന് ഒാർഡർ ലഭിച്ചിട്ടും സമയബന്ധിതമായി നടപടി സ്വീകരിക്കാതിരുന്നതിനാൽ നഷ്ടപ്പെട്ടു. മാള യൂനിറ്റിൽ 15 ലക്ഷത്തിെൻറ തിരിമറി നടന്നിട്ടുണ്ട്. വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന എം.ഡിയെ രാഷ്ട്രീയപ്രേരിതമായി നീക്കിയതോടെ കമ്പനിക്ക് നാഥനില്ലാത്ത സ്ഥിതിയാണ്. ഏതാനും മാസത്തിനുള്ളിൽ നാല് എം.ഡിമാരെയാണ് നീക്കിയത്. കമ്പനിക്ക് നാഥനില്ലാത്ത അവസ്ഥയായതോടെയാണ് ശക്തമായ സമരപരിപാടികൾ നടത്താൻ തൊഴിലാളികൾ തീരുമാനിച്ചതെന്നും ജോയി ചൂണ്ടിക്കാട്ടി. അത്താണിയിൽ ചേർന്ന യോഗത്തിൽ യൂനിയൻ ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എം. ബീരാക്കുട്ടി, കെ.എസ്. ചന്ദ്രശേഖരൻ, കെ.എൻ. നാസർ, എ.എക്സ്. വർഗീസ്, സി.കെ. സന്തോഷ്കുമാർ, എം.ജെ. മോൻസി എന്നിവർ സംസാരിച്ചു.
Next Story