Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:42 AM GMT Updated On
date_range 6 Dec 2017 5:42 AM GMTകയര്‍ ഭൂവസ്ത്രവിതാനം: സംസ്ഥാനതല ഉദ്ഘാടനം 11-ന്
text_fieldsbookmark_border
കൊച്ചി: കയര്‍ ഭൂവസ്ത്രവിതാനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം വടക്കേക്കരയിൽ 11ന് മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. വൈകീട്ട് 3.30ന് മൂത്തകുന്നം വടക്കേക്കര ബാങ്ക് ഓഫ് ഇന്ത്യ മൈതാനിയില്‍ നടക്കുന്ന പരിപാടിയിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. കയര്‍ സഹകരണ സംഘങ്ങള്‍ക്കുള്ള ആധുനിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ജി. സുധാകരന് നിര്‍വഹിക്കും. കെ.വി. തോമസ് എം.പി മാലിന്യപരിപാലന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story