Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:42 AM GMT Updated On
date_range 2017-12-06T11:12:01+05:30അപകട പാതയായി വടക്കുംപുറം^ ഗോതുരുത്ത് റോഡ് ബൈക്കുകൾ കൂട്ടിമുട്ടി യുവാക്കളുടെ മരണം; ഗോതുരുത്ത് ഗ്രാമത്തെ സങ്കടക്കടലാക്കി
text_fieldsഅപകട പാതയായി വടക്കുംപുറം- ഗോതുരുത്ത് റോഡ് ബൈക്കുകൾ കൂട്ടിമുട്ടി യുവാക്കളുടെ മരണം; ഗോതുരുത്ത് ഗ്രാമത്തെ സങ്കടക്കടലാക്കി പറവൂർ: വടക്കുംപുറം - ഗോതുരുത്ത് റൂട്ടിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. തിങ്കളാഴ്ച രാത്രി ഗോതുരുത്ത് ലിങ്ക് പാലത്തിന് സമീപം അപ്രോച്ച് റോഡിലാണ് അപകടം. ഒന്നര ആഴ്ച മുമ്പ് ഇതേ റൂട്ടിൽ നിയന്ത്രണം വിട്ട മിനി ലോറി പെട്ടിഓട്ടോറിക്ഷയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചിരുന്നു. മാത്യു പുല്ലയിൽ റോഡിന് സമീപമാണ് അപകടം. ഒന്നര വർഷം മുമ്പ് വടക്കുംപുറം പാലത്തിന് സമീപമുണ്ടായ അപകടത്തിൽ ഗോതുരുത്ത് സ്വദേശികളായ രണ്ടു യുവാക്കൾ മരണപ്പെട്ടിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ അടുത്തകാലത്തായി ഉണ്ടായി. ഒരു വർഷം മുമ്പ് അഴീക്കോട് സ്വദേശികളായ രണ്ട് പൊതുപ്രവർത്തകരും കാർ അപകടത്തിൽ മരിച്ചിരുന്നു. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് യാത്രക്കാർ പലരും ഈ വഴി െതരഞ്ഞെടുക്കുന്നത്. ഒരുവർഷത്തിനിടെ ഇതിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചു. ഇരുചക്രവാഹനങ്ങൾ മുതൽ വലിയ ചരക്കുലോറികൾ വരെ കടന്നുപോകുന്നു. മികച്ച രീതിയിൽ ടാർ ചെയ്ത റോഡാണെങ്കിലും വീതിക്കുറവും കൊടും വളവുകളുമാണ് അപകടം വരുത്തി വെക്കുന്നതെന്ന ആക്ഷേപം നാട്ടുകാരിലുണ്ട്. അപകടം പിടിച്ച വഴിയായിട്ടും അധികൃതർ ദിശാബോർഡുകൾ സ്ഥാപിച്ചിട്ടില്ല. പ്രദേശത്തെ ചില സംഘടനകൾ സ്വന്തം െചലവിലാണ് ഏതാനും സ്ഥലങ്ങളിൽ ദിശാബോർഡുകൾ വെച്ചത്. വടക്കുംപുറം - ഗോതുരുത്ത് റൂട്ടിൽ അഞ്ചു വിദ്യാലയങ്ങളുണ്ട്. ഒട്ടേറെ സ്കൂൾ വിദ്യാർഥികളാണ് ഈ റൂട്ടിലൂടെ പതിവായി യാത്ര ചെയ്യുന്നത്. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മതിയായ സുരക്ഷ സംവിധാനങ്ങളൊരുക്കണമെന്നും അമിതവേഗം തടയണമെന്നും ഏറെക്കാലമായി ആവശ്യമുയർന്നെങ്കിലും നടപടി ഇല്ലാത്തത് നാട്ടുകാരിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപകടത്തിൽ മരിച്ച ചേന്ദമംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ഗോതുരുത്ത് കോണത്ത് വീട്ടിൽ കെ.സി. ആൻറിബോയുടെ മകൻ ആൻഹെൽ കെ. മൈക്കിൾ (19), ജോസഫ് സലിമിെൻറ മകൻ ലെനിൻ (ലെനീഷ് - -27) എന്നിവരുടെ സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4.30ഒാടെ നാലരയോടെ ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഒരുമിച്ചാണ് നടത്തിയത്. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും ദുഃഖമടക്കാനാവാതെ വിങ്ങിപ്പൊട്ടി.ആൻഹെൽ ഇൻഫോ പാർക്കിലെയും ലെനിൻ ഫെഡറൽ ബാങ്ക് ആലുവ ശാഖയിലെയും ജീവനക്കാരനാണ്. ആൻഹെലിെൻറ അമ്മ: നേളി. സഹോദരൻ: ആൻലിൻ. ലെനിെൻറ അമ്മ: എൽസി. സഹോദരി: ലിനിയ.
Next Story